കോട്ടയം: എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ പ്രത്യേകം ഓഫിസ് തുറക്കും. ഇതിനൊപ്പം രണ്ട് സ്പെഷൽ തഹസിൽദാർമാരെയും ജീവനക്കാരെയും നിയോഗിക്കും. വിമാനത്താവള പദ്ധതിയുടെ ആദ്യസാധ്യതപഠന റിപ്പോർട്ട് അടുത്തയാഴ്ച വിദഗ്ധ സമിതി സർക്കാറിനു സമർപ്പിക്കും. സാധ്യതപഠനത്തിന് യു.എസ് കമ്പനിയായ ലൂയി ബഗ്ർ കണ്‍സൾട്ടിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. വിമാനം ഇറങ്ങാനും പറക്കാനുമുള്ള സൗകര്യം, ചെറുവള്ളി എസ്റ്റേറ്റിെൻറ സമീപങ്ങളിലെ ഉയർന്ന മലനിരകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിമാനത്താവളത്തിെൻറ സാമ്പത്തിക പ്രായോഗികതയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും തയാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തിനു പരിഗണിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥതയെ സംബന്ധിച്ച ആർബിട്രേഷൻ നടപടികൾ ഹൈകോടതിയിൽ നടക്കുകയാണ്. 2263 ഏക്കർ എസ്റ്റേറ്റിെൻറ കൈവശക്കാർ ബിലീവേഴ്സ് ചർച്ചാണ്. സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് വിട്ടുകിട്ടണമെന്നതാണ് സർക്കാർ നിലപാട്. അതിനിടെ, അർഹമായ തുക ബിലീവേഴ്സ് ചർച്ചിന് നൽകി വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങാനും നീക്കമുണ്ട്. ഇത്തരത്തിൽ ബിലീവേഴ്സ് ചർച്ചിെൻറ പ്രതിനിധികളുമായി രണ്ടുവട്ടം ചർച്ച നടത്തിയതായും അറിയുന്നു. വിമാനത്താവളം നിർമാണത്തിനു ഫണ്ട് സ്വരൂപിക്കുേമ്പാൾ നിശ്ചിത ശതമാനം ഓഹരി ബിലീവേഴ്സ് ചർച്ചിന് നൽകുന്നത് ഉൾപ്പെടെ ഒത്തുതീർപ്പ് നീക്കവുമുണ്ട്. സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയാകും നിർണായകമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.