​നൂറി​െൻറ നിറവിൽ മള്ളൂശ്ശേരി സെൻറ്​ തോമസ്​ എൽ.പി സ്​കൂൾ

േകാട്ടയം: അനേകായിരങ്ങള്‍ക്ക് അറിവി​െൻറ ആദ്യക്ഷരം പകര്‍ന്ന മള്ളൂശ്ശേരി സ​െൻറ് തോമസ് എൽ.പി സ്‌കൂള്‍ (കൊണ്ടേട്ട് സ്‌കൂള്‍) നൂറി​െൻറ നിറവില്‍. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം പൂർവവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നാടി​െൻറ ഉത്സവമാക്കി മാറ്റാനാണ് തീരുമാനം. 1918-ൽ ചുങ്കം കവലയിൽ ഒന്നാം ക്ലാസ് മാത്രമായാണ് സ്കൂൾ പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ചുങ്കം സ​െൻറ് തോമസ് പള്ളി ഇടവകപള്ളിയുടെ നിയന്ത്രണത്തിലാണ് സ്‌കൂളി​െൻറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കൊണ്ടേട്ട് കുടുംബക്കാര്‍ സ്കൂളിനായി സ്ഥലം വിട്ടുനല്‍കി.1922ല്‍ എൽ.പി സ്‌കൂളായി ഉയർത്തി. നിലവിൽ നാല് അധ്യാപകരും നാല് ഡിവിഷനുമുണ്ട്. 2004ല്‍ അമല മരിയ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിനും തുടക്കമിട്ടു. എൽ.പി വിഭാഗത്തില്‍ 62 ഉം നഴ്‌സറിയില്‍ 52 ഉം കുട്ടികള്‍ പഠിക്കുന്നു. മാതൃഭാഷക്കൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്ന പഠനരീതിയാണുള്ളത്. ശതാബ്ദി ആഘോഷ സമാപനവും പൂർവ അധ്യാപക-വിദ്യാഥി സംഗമവും യാത്രയയപ്പ് സമ്മേളനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയതു. ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സൈജു പുത്തന്‍പറമ്പിൽ, പ്രധാനാധ്യാപിക ആന്‍സി ഫിലിപ്, അധ്യാപികമാരായ ജസി കെ. ജോസഫ്, വത്സമ്മ കുര്യാക്കോസ്, അനില തോമസ്, ആഘോഷകമ്മിറ്റി ചെയർമാൻ കെ.എം. മാത്യു കളത്തില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.