പാട്ടുപാടാൻ അവസരം നൽകിയില്ലെന്ന്​ ഷാപ്പ്​ ജീവനക്കാർക്കുനേരെ യുവാക്കളുടെ അതിക്രമം; മൂന്നുപേർക്ക്​ പരിക്ക്​

കുമരകം: പാട്ടുപാടാൻ അവസരം നിഷേധിച്ചെന്നാരോപിച്ച് ഷാപ്പ് ജീവനക്കാർക്കുനേരെ യുവാക്കളുടെ അതിക്രമം. കുപ്പികൊണ്ടുള്ള ഏറിൽ ഷാപ്പിലെ മൂന്നു ജീവനക്കാർക്ക് പരിക്കേറ്റു. ചെങ്ങളം കുന്നുംപുറം ഷാപ്പിൽ ഞായറാഴ്ച വൈകുന്നേരം 6.30ഒാടെയായിരുന്നു സംഭവം. ഷാപ്പിലെ ജീവനക്കാരായ കുമരകം ഏലച്ചിറ ഗിരീഷ്, ആണ്ടിച്ചിറ ഉത്തമൻ, കണ്ണാടിച്ചാൽ സ്വദേശി രഞ്ജിത് എന്നിവർക്കാണ് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബൈക്കിലെത്തിയ അഞ്ച് യുവാക്കൾ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മദ്യപാനത്തിനുശേഷം മറ്റുള്ളവർക്ക് ശല്യമാകുന്നരീതിയിൽ പാട്ടുപാടിയതോടെ ജീവനക്കാർ തടസ്സപ്പെടുത്തി. ഇതി​െൻറപേരിൽ തർക്കമുണ്ടാവുകയും ഷാപ്പിനുനേരെ കല്ലെറിഞ്ഞശേഷം സംഘം മടങ്ങുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ തിരികെയെത്തിയ സംഘം കുപ്പിച്ചില്ലു ഷാപ്പ് ജീവനക്കാർക്കുനേരെ എറിയുകയും കുരുമുളക് സ്േപ്ര പ്രയോഗിച്ചശേഷം മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കുമരകം പൊലീസ് എത്തിയതോടെ സംഘം രക്ഷപ്പെട്ടു. ആക്രമണം നടത്തിയ സംഘത്തിൽ എട്ടുപേരുണ്ടായിരുെന്നന്ന് ഷാപ്പ് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി മടങ്ങിയതിനുപിന്നാലെ സംഘം വീണ്ടും ഷാപ്പിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.