പത്തനംതിട്ട: റബർ ഉൽപന്ന നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള ബജറ്റ് നിർദേശപ്രകാരം പത്തനംതിട്ടയിൽ റബർ പാർക്ക് സ്ഥാപിക്കും. ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് റബർ പാർക്കുകളിൽ ഒന്നാണിത്. കോന്നി മെഡിക്കൽ കോളജ് നിർമാണം പൂർത്തീകരിക്കാൻ 15 കോടിയും ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് റാന്നിയിൽ പ്രഖ്യാപിച്ചിട്ടും ആരംഭിക്കാതെ പോയതാണ് റബർ പാർക്ക്. പെരിനാട് വില്ലേജിലെ മണക്കയത്തെ 250 ഏക്കറാണ് ഇതിനായി തെരഞ്ഞെടുത്തത്. എന്നാൽ, റീസർവേ നടന്നില്ലെന്ന കാരണത്താൽ ഭൂമി ഏറ്റെടുക്കൽ വൈകി. വരട്ടാർ സംരക്ഷണ പദ്ധതിക്കായി 20 കോടിയുണ്ട്. വഞ്ചിപ്പോട്ട് കടവിൽ പാലം നിർമിക്കും. തൃക്കയിൽകടവ്, ആനയാർ, പുതുകുളങ്ങര എന്നിവിടങ്ങളിലും ചപ്പാത്തിനുപകരം പാലം നിർമിച്ച് ജലമൊഴുക്ക് സുഗമമാക്കും. പമ്പ ആക്ഷൻ പ്ലാനിെൻറ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് ആരംഭിക്കും. അയിരൂർ ഗവ. ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാനും തുക വകയിരുത്തി. റാന്നി താലൂക്ക് ആശുപത്രിയിൽ ഡി-അഡിക്ഷൻ കേന്ദ്രം ആരംഭിക്കും. ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം 28 കോടിയാണ് ഇത്തവണ നീക്കിവെച്ചത്. ജില്ലയിൽ വർക്കിങ് വിമൻസ് ഹോസ്റ്റലും ആരംഭിക്കും. ബജറ്റിൽ ജില്ലക്ക് നിരാശ പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ ജില്ലക്ക് നിരാശ. പുതിയതെന്ന് പറയാവുന്ന പദ്ധതികളൊന്നും ജില്ലക്ക് അനുവദിച്ചില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാനുതകന്ന പദ്ധതികളും ബജറ്റിൽ ഇല്ല. തിരുവിതാംകൂർ ശർക്കരക്ക് തുക വകയിരുത്തിയതിനാൽ പന്തളത്തിന് ചെറിയ മധുരം. ഇതേസമയം, ആറന്മുള നെൽപാടങ്ങളെ ബജറ്റ് അവഗണിച്ചു. പ്രത്യേക കാർഷിക മേഖലയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾക്ക് നെൽകൃഷി വികസനത്തിനായി തുക വകയിരുത്തിയെങ്കിലും ആറന്മുള ഇതിൽ ഇല്ല. ശബരിമല മാസ്റ്റർ പ്ലാനിന് പതിവുപോലെ തുക നീക്കിവെച്ചു. സർക്കാർ അംഗീകാരത്തോടെ വേണം പദ്ധതി നടപ്പാക്കാനെന്ന വ്യവസ്ഥയുണ്ട്. വിനോദസഞ്ചാര വികസന പദ്ധതിയിലും ശബരിമലയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എം.എൽ.എമാർ നൽകിയ പദ്ധതികളൊന്നും പരിഗണിക്കാതെ പോയെന്നാണ് വിവരം. വിദ്യാഭ്യാസ സമുച്ചയം, തിരുവല്ല പബ്ലിക് സ്റ്റേഡിയം, മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് കെട്ടിടം എന്നിവ ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായ മാത്യു ടി. തോമസിെൻറ പട്ടികയിലുണ്ടായിരുന്നു. പത്തനംതിട്ട നഗരത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റാൻ തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വീണ ജോർജ് എം.എൽ.എ. പന്നിവേലിച്ചിറ വിനോദസഞ്ചാര പദ്ധതി, ബൊട്ടാണിക്കൽ ഗാർഡൻ, കോഴഞ്ചേരി-മുല്ലപ്പുഴശേരി ജല പദ്ധതി എന്നിവയും എം.എൽ.എയുടെ പ്രതീക്ഷയായിരുന്നു. കോന്നി മെഡിക്കൽ കോളജുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് തുക കിട്ടിയില്ലെങ്കിലും മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിന് 15 കോടി ലഭിച്ചു. കോന്നി താലൂക്ക് ആശുപത്രി വികസനം, ആങ്ങമൂഴി റോഡ് എന്നിവയും അടൂർ പ്രകാശ് എം.എൽ.എയുടെ പട്ടികയിലുണ്ടായിരുന്നു. ചിറ്റയം ഗോപകുമാർ, രാജു എബ്രഹാം എന്നിവർ പ്രതീക്ഷിച്ച പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.