കടുവകളുടെ കണക്കെടുപ്പ്​ തുടങ്ങി

കുമളി: രാജ്യവ്യാപകമായി നടക്കുന്ന കടുവകളുടെ കണക്കെടുപ്പി​െൻറ ഭാഗമായി പെരിയാർ കടുവസേങ്കതത്തിലും കണക്കെടുപ്പ് വെള്ളിയാഴ്ച ആരംഭിച്ചു. തേക്കടി, പെരിയാർ, വള്ളക്കടവ് റേഞ്ചുകളെ 59 ബ്ലോക്കായി തിരിച്ചാണ് കണക്കെടുപ്പ്. മൂന്നുപേർ വീതമുള്ള സംഘമായി ഒാരോ ബ്ലോക്കിലുമെത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും. ഇതിനായി 196 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇൗമാസം ഒമ്പതിനാണ് കണക്കെടുപ്പ് അവസാനിക്കുക. പെരിയാർ കടുവ സേങ്കതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ, എ.എഫ്.ഡി എൻ.പി. സജീവൻ എന്നിവരാണ് കണക്കെടുപ്പ് ജോലികൾക്ക് നേതൃത്വം നൽകുന്നത്. വിവരങ്ങൾ പിന്നീട് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ക്രോഡീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.