കട്ടപ്പന: ഏലക്ക ഓൺലൈൻ ലേലം തമിഴ്നാട്ടിലേക്ക് മാറ്റിയതോടെ പ്രതിദിനം കേരളത്തിനു നഷ്ടമാക്കുന്നത് 10 കോടി. 1958 മുതൽ ഇടുക്കി ജില്ലയിലെ വണ്ടന്മേട്ടിൽ നടത്തിയിരുന്ന ലേലമാണ് കമ്പ്യൂട്ടർ തകരാറിെൻറ പേരിൽ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റിയത്. 10 ദിവസമായി തുടർച്ചയായി ലേലം നടക്കുന്നത് ഇവിടെയാണ്. ഏലക്ക വിപണനത്തിലെ കേരളത്തിെൻറ സ്വാധീനം തകർക്കാൻ ലക്ഷ്യമിട്ടാണ് ലേലം തമിഴ്നാട്ടിലേക്ക് മാറ്റിയതെന്നാണ് ആരോപണം. പുറ്റടി സ്പൈസസ് പാർക്കിൽ കേരളത്തിലെ കർഷകരുടെ ഏലക്ക ഓൺലൈൻ ലേലത്തിന് 10 ദിവസമായി പതിക്കാതായതോടെ ഇതുവരെ 100 കോടിയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്. ബോഡിനായ്ക്കന്നൂരിൽ ആഴ്ചയിൽ മൂന്ന് ദിവസവും പുറ്റടി സ്പൈസസ് പാർക്കിൽ മൂന്ന് ദിവസവുമാണ് ഏലക്ക ലേലം നടന്നുവന്നത്. സ്‌പൈസസ് പാർക്കിലെ കമ്പ്യൂട്ടർ സംവിധാനം തകരാറിലായതോടെ ഇ--ലേലം പൂർണമായി തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റിയതിനെച്ചൊല്ലി ഹൈറേഞ്ചിൽ രാഷ്ട്രീയ കക്ഷികൾ തമ്മിലും കേന്ദ്ര-സംസ്ഥാന പ്രതിനിധികൾ തമ്മിലും വിവാദം കൊഴുക്കുകയാണ്. ലേലം മാറ്റാനുള്ള സ്പൈസ് ബോർഡിെൻറ തീരുമാനം പുറ്റടിയിലെ ഇ-ലേലം അട്ടിമറിക്കാനാണെന്ന ആരോപണമാണ് ശക്തം. കഴിഞ്ഞ 23ന് രാവിലെ പുറ്റടിയിൽ ഏലം ലേലം ആരംഭിച്ചശേഷമാണ് കമ്പ്യൂട്ടർ സംവിധാനം തകരാറിലായത്. ഇതോടെ ലേലനടപടി താറുമാറായി. തുടർന്ന് പരമ്പരാഗത രീതിയിൽ വിളിച്ചുപറഞ്ഞ് ലേലം നടത്താൻ ശ്രമം നടന്നെങ്കിലും കർഷകരും വ്യാപാരികളും രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനൊടുവിൽ ലേലം ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റാൻ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തിനിടെ 18 ദിവസം തമിഴ്നാട്ടിൽ ലേലം നടന്നു. കമ്പ്യൂട്ടർ തകരാർ പരിഹരിക്കുകയോ പുതിയ കമ്പ്യൂട്ടർ വാങ്ങി ലേലം പുനരാരംഭിക്കുകയോ ചെയ്യാതെ സ്പൈസസ് ബോർഡ് മൗനം പാലിക്കുന്നത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നവീകരണം പൂർത്തിയാക്കി, ഇ-ലേലം ഇൗമാസം തന്നെ --സ്പൈസസ് ബോർഡ് ഇടുക്കി: സ്പൈസസ് ബോർഡിനു കീഴിൽ കുമളി പുറ്റടിയിലുള്ള സ്പൈസസ് പാർക്കിലെ നവീകരിച്ച ഇലക്ട്രോണിക് ലേലകേന്ദ്രത്തിൽ ഇ-ലേലം ഫെബ്രുവരിയിൽ തന്നെ പുനരാരംഭിക്കുമെന്ന് സ്പൈസസ് ബോർഡ് അറിയിച്ചു. പുറ്റടിയിൽ നവീകരണം നടക്കുന്നതിനാൽ ഏലം വിപണനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബോഡിനായ്ക്കന്നൂരിലേക്ക് നടപടികൾ താൽക്കാലികമായി മാറ്റിയത്. പുറ്റടിയിലെ കേന്ദ്രം സ്ഥിരമായി ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.