മൂന്നാര്‍: വ്യാജരേഖ തയാറാക്കിയതിന് മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പൽ ഡോ. പി. രമേഷിനെ സസ്പെൻഡ് ചെയ്തു. പ്രിന്‍സിപ്പൽ സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നടത്തിയ ക്രമക്കേട് കണ്ടുപിടിച്ചതോടെയാണ് നടപടി. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിെൻറ ഡയറക്ടറായി നിയമിതനായതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. രമേഷ് ഉണ്ണികൃഷ്ണന്‍ െഡപ്യൂട്ടേഷനില്‍ പോയതോടെയാണ് പി. രമേഷ് മൂന്നാര്‍ കോളജിെൻറ പ്രിന്‍സിപ്പലായത്. കോളജിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ പ്രിന്‍സിപ്പലായി രമേഷിന് തുടരാം. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിെൻറ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതില്‍ കോളജിെൻറ ഭാഗത്തുനിന്ന് തടസ്സങ്ങളൊന്നുമില്ലെന്ന് കാണിച്ച് കോളജിലെ ഒരു ജീവനക്കാരെൻറ സഹായത്തോടെ എ.ഐ.സി.ടി.ഇ ആസ്ഥാനത്തേക്ക് രേഖകള്‍ തയാറാക്കി അയക്കുകയായിരുന്നു. ഗൗരവസ്വഭാവമുള്ള രേഖകള്‍ എസ്റ്റാബ്ലിഷ്മെൻറ് സെക്ഷന്‍ വഴിയാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍, ഈ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. രമേഷ് ഉണ്ണികൃഷ്ണന്‍ ഒരു വര്‍ഷംകൂടി എ.ഐ.സി.ടി.ഇ ഡയറക്ടറായി തുടരുകയാണെങ്കില്‍ അത്രയും കാലം മൂന്നാര്‍ കോളജിെൻറ പ്രിന്‍സിപ്പലായി തുടരുന്നതിന് പി. രമേഷിന് അവസരമൊരുങ്ങുമായിരുന്നു. എന്നാല്‍, ഇത്തരത്തിലെ സര്‍ട്ടിഫിക്കറ്റ് രമേഷ് ഉണ്ണികൃഷ്ണെൻറ പേരില്‍ വകുപ്പില്‍ എത്തിയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. അതേസമയം, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.