മീൻതല തിന്ന പൂച്ചകൾ ചത്ത സംഭവം: പരിശോധന നടത്തി

മുട്ടം: മീൻതല തിന്ന പൂച്ചകൾ ചത്തസംഭവത്തിൽ തൊടുപുഴ തഹസിൽദാർ ഷൈജു ജേക്കബി​െൻറ നേതൃത്വത്തിൽ റവന്യൂ സംഘവും ഭക്ഷ്യസുരക്ഷ വിഭാഗം അസി. കമീഷണർ ബി. മധുസൂദൻ എന്നിവരും അറക്കുളത്ത് എത്തി പരിശോധന നടത്തി. ചത്ത പൂച്ചയെ കുഴിയിൽനിന്നെടുത്ത് പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ശേഖരിച്ചു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ മാത്രമേ അറിയാൻ കഴിയൂ. അറക്കുളം മൈലാടിയിൽ വിഴുക്കപ്പാറ ഷാജി വളർത്തുന്ന 16 പൂച്ചകളിൽ 14 എണ്ണമാണ് രണ്ടു ദിവസങ്ങളിലായി ചത്തത്. കൂടാതെ ആലിൻചുവട് സുരേന്ദ്ര​െൻറ ഒരു പൂച്ചയും ചത്തു. ഞായറാഴ്ച അതുവഴി വന്ന വഴിക്കച്ചവടക്കാരനിൽനിന്ന് അയലയും മത്തിയും വാങ്ങിയിരുന്നു. ഇവയുടെ തല പൂച്ചകൾക്ക് കൊടുക്കുകയായിരുന്നു. ഇതിൽ എട്ട് പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തുകയും ആറ് പൂച്ചകളെ കാണാതാകുകയും ചെയ്തു. ഇവയും ചത്തുപോയിരിക്കാം എന്ന് ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.