തൊടുപുഴ: വ്യാപാരികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുേമ്പാഴും സാമൂഹിക പ്രതിബദ്ധത മറക്കാത്ത നേതാവായിരുന്നു മാരിയിൽ കൃഷ്ണൻനായർ. ജനകീയ പ്രശ്നങ്ങളിൽ എന്നും അദ്ദേഹം മുന്നിലുണ്ടാകുമായിരുന്നു. ജില്ലയിലെ പട്ടയം, മുല്ലപ്പെരിയാർ പ്രശ്നം, ശബരി റെയിൽേവ തുടങ്ങിയ പ്രക്ഷോഭ രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യം. തൊടുപുഴയിലെ സാമൂഹിക, സാംസ്കാരിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ മതനിരപക്ഷ കാഴ്ചപ്പാട് പുലർത്തിയിരുന്ന അദ്ദേഹം ആദ്യകാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. ബാംഗ്ലൂർ എച്ച്.എ.എല്ലിൽ ജീവനക്കാരനായിരിക്കെ ഇടത് യൂനിയൻ രൂപവത്കരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് പി. സുന്ദരയ്യ, എ.കെ.ജി, ബാസവ പുന്നയ്യ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. എച്ച്.എ.എല്ലിൽ യൂനിയൻ നേതാവായതോടെ മാനേജ്മെൻറിെൻറ കണ്ണിലെ കരടായി. തുടർന്ന് ജോലി രാജിെവച്ച് നാട്ടിലേക്ക് മടങ്ങി. 1980കളിൽ നാട്ടിലെത്തി കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും അക്കാലത്തെ പാർട്ടി നേതാക്കൾ അടുപ്പിച്ചില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. പത്താം ക്ലാസ് വരെ തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്ത് സ്കൂൾ ഫുട്ബാൾ ടീം അംഗമായിരുന്നു. മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. ജോലിയിലിരുന്ന് പുണെ യൂനിവേഴ്സിറ്റിയിൽനിന്ന് ജി.സി.ഡി പാസായി. മൈസൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കറസ്പോണ്ടൻസ് കോഴ്സിലൂടെ എം.എ സോഷ്യോളജിയുമെടുത്തു. 1971 ജനുവരി 10നായിരുന്നു വിവാഹം. 1987-89 കാലഘട്ടങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജില്ല പ്രസിഡൻറായിരുന്ന രവീന്ദ്രനാഥിെൻറ ആവശ്യപ്രകാരമാണ് സംഘടന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.