മാരിയിൽ കൃഷ്​ണൻനായർക്ക്​ അന്ത്യാഞ്​ജലി; ഇടുക്കി ജില്ലയിൽ ഇന്ന് വ്യാപാരി ഹർത്താൽ

തൊടുപുഴ: മാരിയിൽ കൃഷ്ണൻനായരുടെ നിര്യാണത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അനുശോചിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു. വ്യാപാര മേഖലയിൽ സജീവമായി ഇടപെടുകയും വ്യാപാരികളുടെ ക്ഷേമത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹമെന്നും അദ്ദേഹം അനുസ്മരിച്ചു. കാൽനൂറ്റാണ്ടിലധികം ജില്ലയുടെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അചഞ്ചലമായ നേതൃത്വം നൽകുകയും ചെയ്ത കരുത്തുറ്റ വ്യക്തിത്വമായിരുന്നു മാരിയിൽ കൃഷ്ണൻ നായരുടേതെന്ന് ജോയിസ് ജോർജ് എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശബരി റെയിൽ പദ്ധതി ഉൾെപ്പടെ ജില്ലയുടെ വികസന പ്രശ്നങ്ങളിൽ തികഞ്ഞ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും ഉണ്ടായിരുന്ന വലിയ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമായത് വ്യാപാര സമൂഹത്തെ അകമഴിഞ്ഞ് സ്നേഹിച്ച നേതാവിനെയെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അനുസ്മരിച്ചു. മുല്ലപ്പെരിയാർ പ്രശ്നമുൾെപ്പടെ ജില്ലയിലെ പൊതുവിഷയങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തി​െൻറ നിര്യാണം വ്യാപാരികൾക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും എം.എൽ.എ അനുസ്മരിച്ചു. മാരിയിൽ കൃഷ്ണൻനായരുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്- എം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അനുശോചിച്ചു. തൊടുപുഴയുടെ സാംസ്കാരിക രംഗത്ത് കനത്ത നഷ്ടമാണെന്നും ജേക്കബ് അനുസ്മരിച്ചു. നിര്യാണത്തിൽ സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അനുശോചിച്ചു. വ്യാപാരി വ്യവസായികളുടെ പ്രശ്നപരിഹാരത്തിനും അവകാശ പോരാട്ടങ്ങൾക്കും മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം ജില്ലയിലെ സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തന രംഗത്തെ നിസ്വാർഥ പോരാളിയെയാണ് നഷ്ടമായതെന്ന് സോളിഡാരിറ്റി വൈസ് പ്രസിഡൻറ് സുബൈർ ഹമീദ് അനുസ്മരിച്ചു. ദീർഘകാലം ജില്ലയുടെ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് തൊടുപുഴക്ക് നഷ്ടമായതെന്ന് കോൺഗ്രസ് -െഎ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ് പറഞ്ഞു. നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ആദരസൂചകമായി വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ വ്യാപാരി സമിതി അംഗങ്ങൾ കടകൾ അടച്ചിട്ട് മരണാനന്തര ചടങ്ങുകളിൽ പെങ്കടുക്കണമെന്ന് ജില്ല സെക്രട്ടറി കെ.ആർ. സജീവ് അറിയിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അനുശോചിച്ചു. ജില്ല സെക്രട്ടറി കെ.ആർ. സജീവും ജില്ല കമ്മിറ്റി അംഗം ക്ലമൻറ് മാത്യുവും അനുശോചനം രേഖപ്പെടുത്തി. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് അമീൻ റിയാസ് എന്നിവർ അനുശോചിച്ചു. ഇടുക്കി ജില്ല ടിമ്പർ മർച്ചൻറ് അസോസിയേഷൻ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.