രണ്ട്​ പ്രളയത്തിലും മുങ്ങിയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്​ പൂർണമായും തകർന്നു

കോട്ടയം: രണ്ട് പ്രളയത്തിലും മുങ്ങിയ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പൂർണമായും തകർന്നു. വെള്ളപ്പൊക്കത്തിൽ ഒന്നരമാസത്തോളം ഗതാഗതം നിലച്ച പാതയാണിത്. ഗതാഗതം ഭാഗികമായി തുറന്നുെകാടുത്തതോടെ കെ.എസ്.ആർ.ടി.സി ബസുകളടക്കം വലിയവാഹനങ്ങൾ മാത്രമാണ് ഒാടുന്നത്. വെള്ളം വറ്റിക്കുന്നമുറക്ക് ചെറുവാഹനങ്ങളും കടത്തിവിടുമെന്ന് അധികൃതർ പറഞ്ഞു. പലയിടത്തും വലിയ അപകടക്കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ടാറിങ് പൊളിഞ്ഞ് മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. ഇതിനൊപ്പം റോഡി​െൻറ വശങ്ങൾ ഇടിഞ്ഞും വിണ്ടുകീറിയും ബലക്ഷയവും നേരിട്ടിട്ടുണ്ട്. പ്രളയമൊഴിഞ്ഞിട്ടും മെങ്കാമ്പ്, നെടുമുടി, പണ്ടാരക്കുളം, മാമ്പുഴക്കരി, ഒന്നാംകര തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടിലൂടെയാണ് വലിയവാഹനങ്ങളുടെ യാത്ര. റോഡിലെ വെള്ളെക്കട്ട് ഒഴിവാക്കാൻ വലിയ മോേട്ടാറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് ഗതാഗതം പൂർണതോതിൽ എത്തിക്കുന്നത്. ഇതിന് എട്ട് വലിയപമ്പും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. ഇതിനൊപ്പം കിർലോസ്കറി​െൻറ രണ്ട് കൂറ്റൻ പമ്പും പ്രവർത്തിക്കുന്നുണ്ട്. പാടശേഖരങ്ങളുടെ മടവീഴ്ചയാണ് വെള്ളപ്പൊക്കത്തിനും റോഡുതകർച്ചക്കും കാരണമായത്. പെരുന്ന മുതൽ ആലപ്പുഴ കളർകോട് വരെയുള്ള പലയിടത്തും മഴ പെയ്താൽ റോഡിലേക്ക് വെള്ളം ഇരച്ചുകയറുന്ന സ്ഥിതിയാണ്. ഇതിനൊപ്പം കിഴക്കൻ വെള്ളത്തി​െൻറ കുത്തൊഴുക്കും തകർച്ചയുടെ ആഘാതം ഇരട്ടിയാക്കി. വരുംകാലങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന ഉയരപ്പാതയായി റോഡ് പുതുക്കിപ്പണിയാനാണ് ആേലാചന. പ്രളയത്തിൽ കിടങ്ങറ മുതൽ മെങ്കാമ്പ് വരെയുള്ള ഭാഗത്തെ റോഡും കനാലും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു. വെയിലെത്തി റോഡ് ഉണങ്ങിയശേഷം അറ്റകുറ്റപ്പണി നടത്താനാണ് കെ.എസ്.ടി.പിയുടെ നീക്കം. രണ്ടാംപ്രളയത്തിൽ ചളിയുടെ അളവ് വളരെേയറെ ആയതിനാൽ റോഡിൽ തെന്നലും വഴുക്കലും കൂടുതലാണ്. ഇത് ഇരുചക്രവാഹനങ്ങൾ അടക്കമുള്ള യാത്രക്കാർക്ക് ഭീഷണിയാണ്. ആദ്യപ്രളയത്തിനുശേഷം 24 കി.മീ. ദൈർഘ്യമുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് നവീകരണത്തിന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയിരുന്നു. ഒരു കി.മീ. പാതയുടെ നിർമാണത്തിന് മൂന്നുകോടിവീതം 70 കോടിയോളം ചെലവാണ് അന്ന് പ്രതീക്ഷിച്ചിരുന്നത്. റോഡിലെ താഴ്ന്നഭാഗങ്ങൾ ഉയർത്തിയും വശങ്ങൾ കോൺക്രീറ്റ് കെട്ടി സംരക്ഷിക്കാനുമായിരുന്നു പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.