കോട്ടയം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ. കോർപറേഷൻ നേരിടുന്ന പ്രതിസന്ധിക്ക് കാരണം എം.ഡി ഏകപക്ഷീയമായി നടപ്പാക്കുന്ന പരിഷ്കാരങ്ങളാണെന്നും ഇതിെൻറ പേരിൽ ജീവനക്കാരെയും സംഘടന േനതാക്കെളയും കരിവാരിത്തേക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും കോട്ടയത്ത് ചേർന്ന അസോസിയേഷൻ ജില്ലവാർഷിക സമ്മേളനം മുന്നറിയിപ്പ് നൽകി. എം.ഡിക്കെതിരെ കടുത്തഭാഷയിലായിരുന്നു നേതാക്കളുടെ വിമർശനം. സർവിസ് മുടക്കവും ഇപ്പോഴത്തെ ഡീസൽക്ഷാമവും സാമ്പത്തികപ്രതിസന്ധികളും എം.ഡിയുടെ അശാസ്ത്രീയ ഭരണപരിഷ്കാരത്തിലുടെ ഉണ്ടായതാണ്. നേതാക്കൾെക്കതിരെയുള്ള വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് പകരം തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുന്നതും ശരിയല്ല. കോർപറേഷൻ ലാഭത്തിലേക്ക് നീങ്ങുകയാണെന്നും വരുമാനം വർധിക്കുകയാണെന്നുമുള്ള അടിസ്ഥാനമില്ലാത്ത പ്രഖ്യാപനങ്ങളും അവസാനിപ്പിക്കണം. കോർപറേഷെൻറ പ്രതിസന്ധി പരിഹരിക്കാൻ എം.ഡിയുടെ നടപടികൾക്ക് കഴിയിെല്ലന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഒാടിക്കാനും കോട്ടയം-കുമളിപോലുള്ള റൂട്ടുകളിൽ സ്വകാര്യബസുകളുടെ കുത്തക അവസാനിപ്പിക്കാനും ജീവനക്കാർ പിരിവെടുത്താണ് കോടതിയെ സമീപിച്ചത്. കാസർകോട്-മംഗലാപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് ആധിപത്യം നേടാനായതും ജീവനക്കാരുടെ ഇടപെടൽകൊണ്ടാണ്. കോർപറേഷനെ രക്ഷിക്കാനുള്ള ഏതുനല്ല തീരുമാനെത്തയും അംഗീകരിക്കും. എന്നാൽ, ജീവനക്കാരുടെ തലയിൽ കയറാനുള്ള നീക്കത്തെ ചെറുക്കുകയും ചെയ്യും -സമ്മേളനം വ്യക്തമാക്കി. സി.െഎ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി. രമേശ്കുമാർ, പി.എ. ജോജോ, വൈസ് പ്രസിഡൻറ് പി. വിനോദ് എന്നിവർ സംസാരിച്ചു. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.