മൂന്നാർ: മൂന്നാറിനെ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യേത്താടെ ആരംഭിച്ച വേക്ക് അപ് മൂന്നാർ പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം അമ്പതോളം പേർ വ്യാഴാഴ്ച ശുചീകരണപ്രവര്‍ത്തനങ്ങളിൽ പങ്കാളികളായി. കൊച്ചി-ധനുഷ്‌കോടി ബൈപാസ് പാലത്തിന് താഴെയുള്ള പ്രദേശങ്ങളിലായിരുന്നു ശുചീകരണം. വേക്ക് അപ് പദ്ധതിയുടെ അടുത്തഘട്ടം ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ നടപടി സ്വീകരിക്കും. തുടര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങൾ നടക്കും. മൂന്ന് ദിവസങ്ങളിലായി നടന്ന വേക്ക് അപ് മൂന്നാര്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും വിവിധ സംഘടനകളും അടക്കം എണ്ണൂറോളം പേരാണ് പങ്കുചേർന്നത്. മണ്ണിടിച്ചിൽ: മൂന്നാർ ഗവ. കോളജിലെ ക്ലാസുകൾ എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റിയേക്കും മൂന്നാര്‍: മണ്ണിടിച്ചിലില്‍ മൂന്നാര്‍ ഗവ. കോളജിെൻറ കെട്ടിടം തകര്‍ന്നതോടെ ക്ലാസുകള്‍ എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റാന്‍ ശ്രമം. കോളജിെൻറ പിന്‍ഭാഗെത്ത വന്മല ഇടിഞ്ഞാണ് കെട്ടിടം തകർന്നത്. കെട്ടിടം അപകടാവസ്ഥയില്‍ ആണെന്നും പ്രവര്‍ത്തനാനുമതി ലഭിക്കാതെ കോളജ് കെട്ടിടം പ്രവര്‍ത്തിക്കരുതെന്നും കാട്ടി തഹസില്‍ദാര്‍ കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോളജ് ഗേറ്റിലും നോട്ടീസ് പതിച്ചു. 450 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. മൂന്നാറില്‍ കോളജിന് അനുയോജ്യമായ താല്‍ക്കാലിക കെട്ടിടം ലഭ്യമല്ലാത്തത് തിരിച്ചടിയായ സാഹചര്യത്തിലാണ് എന്‍ജിനീയറിങ് കോളജ് കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചത്. ഇതിന് കോളജ് അധികൃതര്‍ ഉന്നത അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്‍ജിനീയറിങ് കോളജ് കെട്ടിടത്തില്‍ ക്ലാസ്മുറികള്‍ ഒഴിവുണ്ട്. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ കോളജ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാമെന്നാണ് വിദ്യാര്‍ഥികളുടെയും കോളജ് അധികൃതരുടെയും പ്രതീക്ഷ. സാങ്കേതിക തടസ്സങ്ങള്‍ മാറിക്കിട്ടാനുള്ള ശ്രമത്തിലാണ് അധ്യാപകരും അധികൃതരും. നിര്‍ത്തലാക്കിയ മൂന്നാർ സ്‌പെഷല്‍ ൈട്രബ്യൂണല്‍ കോടതിയുടെ കെട്ടിടം ഒഴിവുണ്ടെങ്കിലും ഇത്രയും കുട്ടികള്‍ക്ക് പഠിക്കാൻ സാഹചര്യം ഇല്ല. ജില്ല വടംവലി ചാമ്പ്യൻഷിപ് കരിമണ്ണൂരിൽ തൊടുപുഴ: അഞ്ചാമത് ജില്ല വടംവലി ചാമ്പ്യൻഷിപ് ശനിയാഴ്ച തൊടുപുഴ വിന്നേഴ്‌സ് പബ്ലിക് സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷൈനി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. 13 മുതൽ 19 വയസ്സ് വരെയുള്ളവർക്കായാണ് മത്സരം. 14 വിഭാഗങ്ങളിലായി എണ്ണൂറിലധികം കായികതാരങ്ങൾ പങ്കെടുക്കും. 15 വയസ്സിന് മുകളിലുള്ള രണ്ട് വിഭാഗങ്ങളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചുള്ള ടീമുകൾക്കും മത്സരമുണ്ട്. ചാമ്പ്യൻഷിപ്പിൽനിന്ന് സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള കായികതാരങ്ങളെ െതരഞ്ഞെടുക്കും. ഓരോ വിഭാഗത്തിെലയും ടീമുകൾക്ക് നിശ്ചിതഭാരം കണക്കാക്കിയിട്ടുണ്ട്. ഒരേസമയം രണ്ട് മത്സരം നടത്താവുന്ന രീതിയിലാണ് ഇൻഡോർ സ്‌റ്റേഡിയം ക്രമീകരിച്ചിട്ടുള്ളത്. കായികതാരങ്ങൾക്ക് സ്‌കൂളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ശനിയാഴ്ച രാവിലെ 10 വരെ കുട്ടികളുടെ ഭാരം നിർണയിക്കാൻ സൗകര്യമുണ്ട്. ഫോൺ: 9447876339. വാർത്തസമ്മേളനത്തിൽ ജില്ല വടംവലി അസോസിയേഷൻ സെക്രട്ടറി ജോൺസൺ ജോസഫ്, വിന്നേഴ്‌സ് പബ്ലിക് സ്‌കൂൽ മാനേജർ എം.പി. വിജനാഥൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.