േകാട്ടയം: പ്രതിപക്ഷമായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം \Bപാസായി, പനച്ചിക്കാട് പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി\B. പ്രസിഡൻറ് സുനിൽകുമാറും സി.പി.െഎ അംഗമായ വൈസ് പ്രസിഡൻറ് അനില വിജുവുമാണ് പുറത്തായത്. അവിശ്വാസ പ്രമേയങ്ങള്‍ പത്തിനെതിരെ 12 വോട്ടിനാണ് പാസായത്. പാർട്ടി വിപ്പ് ലംഘിച്ച് രണ്ടു ബി.ജെ.പി അംഗങ്ങളും ബി.ഡി.ജെ.എസ് അംഗവും പിന്തുണച്ചപ്പോള്‍ ഒരു ഒരു ബി.ജെ.പി അംഗംവിട്ടുനിന്നു. ബി.ജെ.പിയിലെ ലിജി വിജയകുമാറാണ് വിട്ടുനിന്നത്. 23 അംഗങ്ങളിൽ എല്‍.ഡി.എഫിന് 10 (സി.പി.എം -എട്ട്, സി.പി.ഐ -രണ്ട്), യു.ഡി.എഫിന് ഒമ്പത് (കോണ്‍ഗ്രസ ്-ഒമ്പത്), ബി.ജെ.പി -മൂന്ന്, ബി.ഡി.ജെ.എസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് പ്രസിഡൻറ് സ്ഥാനം. അന്ന് ബി.ജെ.പി അംഗങ്ങളും ബി.ഡി.ജെ.എസ് അംഗവും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് സി.പി.എമ്മിന് ഭരണം ലഭിച്ചത്. വ്യഴാഴ്ച അവിശ്വാസത്തില്‍നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതോടെ അയോഗ്യത ഭീഷണിയില്ലാതായി. ബി.ജെ.പി, ബി.ഡി.ജെ.എസ് അംഗങ്ങളുമായി സഹകരിച്ച് ഭരണസമിതിക്ക് രൂപം നല്‍കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതി കാലയളവില്‍ അഞ്ച് പ്രസിഡൻറുമാരാണ് പനച്ചിക്കാട് പഞ്ചായത്തിൽ അധികാരത്തിെലത്തിയത്. ഇതില്‍ രണ്ടുപേര്‍ വിജയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചിരുന്നു. ആദ്യം പ്രസിഡൻറായ കോണ്‍ഗ്രസിലെ ജെസി ചാക്കോയെ സി.പി.എം അവിശ്വാസത്തിൽ പുറത്താക്കി. തുടര്‍ന്നു നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇവർ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. ബി.ജെ.പി പിന്തുണയോടെ സി.പി.എം അംഗം പ്രസിഡൻറായെങ്കിലും തൊട്ടടുത്ത ദിവസം രാജിെവച്ചു. പിന്നീട് ഒരു തവണ കൂടി ഇത് ആവര്‍ത്തിച്ചു. എന്നാല്‍, മൂന്നാം തവണ ജീന ജേക്കബിനെ യു.ഡി.എഫ് നിര്‍ത്തിയതോടെ പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിനു ലഭിച്ചു. ഇത്തവണ ഭരണത്തിെൻറ തുടക്കത്തിൽ കോൺഗ്രസിനെ ഒഴിവാക്കാൻ സ്ഥിരം സമിതികളിലേക്ക് ബി.ജെ.പിയെ സി.പി.എം പിന്തുണച്ചിരുന്നു. എന്നാൽ, ആരോഗ്യസ്ഥിരം സമിതിയിൽ തുല്യവോട്ട് വന്നതോടെ നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിലെ റോയി മാത്യു വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.