ദുരിതാശ്വാസം തട്ടിയെടുക്കാൻ പഞ്ചായത്ത്​ അംഗം വീട്​ പൊളിച്ചത്​ വിവാദമായി

ഇടുക്കി: ദുരിതാശ്വാസ തുക തട്ടിയെടുക്കാന്‍ ജനപ്രതിനിധി സ്വന്തം വീട് പൊളിച്ചെന്ന് ആക്ഷേപം. അടിമാലി പഞ്ചായത്തിലെ ടൗൺ പ്രദേശത്തെ വനിത അംഗമാണ് സ്വന്തം വീടി​െൻറ മേല്‍ക്കൂര തകര്‍ത്തത്. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ വേഗത്തില്‍ പണം നല്‍കുമെന്നും ലിസ്റ്റ് നല്‍കണമെന്നും റവന്യൂ അധികൃതർക്ക് നിർദേശം വന്നതിനു പിന്നാലെയായിരുന്നു ഇത്. ഓടും ഷീറ്റും മേഞ്ഞ വീടാണ് അംഗത്തിേൻറത്. പരിശോധനക്കായി വാര്‍ഡിലെ എന്യൂമറേഷന്‍ സംഘം എത്തുന്നതിന് മുമ്പാണ് മെംബറും മകനും മക​െൻറ സുഹൃത്തുക്കളും ചേര്‍ന്ന് വീടി​െൻറ മേൽക്കൂര പൊളിച്ചു തുടങ്ങിയത്. സംഭവം കണ്ട ചിലര്‍ ഇത് മൊബൈലില്‍ പകര്‍ത്തി. ഇതിനെ എതിർത്ത് മെംബറും മറ്റും രംഗത്തെത്തിയതോടെ മൊബൈൽ ദൃശ്യങ്ങൾ ഇവർ പലർക്കും അയച്ചു. വീടുകളുടെ നാശം പരിശോധിക്കാനെത്തിയവരെ തെറ്റിദ്ധരിപ്പിച്ച് ലിസ്റ്റിൽ ഇടംപിടിക്കാൻ മെംബർ ശ്രമിച്ചെങ്കിലും ഇൗ അപേക്ഷ പരിശോധന സംഘം തള്ളി. മെംബറുടെ നടപടിയിൽ വിവാദം കനക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.