കിണറ്റിൽ കൊന്നുതള്ളിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

കോട്ടയം: നഗരമധ്യത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് കൊന്ന് മാലിന്യക്കിണറ്റിൽ തള്ളിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി. അയ്മനത്ത് താമസക്കാരനായ ചമ്പക്കര പായനക്കുഴി വീട് ചെല്ലപ്പ​െൻറ മകൻ ബൈജുവി​െൻറ (കൊച്ചുമോന്‍-46) മൃതദേഹമാണ് രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ തിരുനക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വ്യാഴാഴ്ച വെസ്റ്റ് െപാലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ത​െൻറ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ ചേര്‍ന്ന് കൊച്ചുമോനെ കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് കോട്ടയം നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതി വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി സി.െഎ നിർമൽബോസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ് -49), സുഹൃത്ത് കുമരകം പള്ളിപ്പുറത്തുശേരിയില്‍ സജയന്‍ (40) എന്നിവര്‍ ചേര്‍ന്ന് കൊച്ചുമോനെ കൈയും കാലും തല്ലിയൊടിച്ച് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന്‍ മൈതാനത്തിനു സമീപം കാടുപിടിച്ച കിണറ്റിലേക്ക് തള്ളുകയായിരുന്നുവെന്നായിരുന്നു യുവതിയുടെ മൊഴി. സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റംസമ്മതിച്ചു. തുടർന്ന് അഗ്നിരക്ഷസേനയുടെ സഹായത്തോടെ പൊലീസ് കിണറ്റിലെ മാലിന്യംനീക്കിയും വെള്ളംവറ്റിച്ചും വ്യാഴാഴ്ച രാവിലെ മുതല്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച വീണ്ടും നടത്തിയ പരിശോധനയിൽ വൈകീട്ട് നാലിനാണ് മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപം രക്തത്തുള്ളികളും മുണ്ടും കമ്പിവടിയും വ്യാഴാഴ്ച തന്നെ കണ്ടെത്തിയെങ്കിലും മൃതദേഹം കണ്ടെത്താത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പ്രതികളെ വീണ്ടും ചോദ്യംചെയ്തപ്പോൾ കുറ്റസമ്മതം ആവര്‍ത്തിച്ചു. ഒടുവില്‍ കിണറ്റിലെ മാലിന്യവും വെള്ളവും പൂര്‍ണമായി നീക്കിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസി​െൻറ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.