കോട്ടയം നഗരമധ്യത്തിൽ യുവാവി​െൻറ കൊലപാതകം: പിന്നിൽ മുൻവൈരാഗ്യം

കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ കൊന്ന് മാലിന്യക്കിണറ്റിൽ തള്ളിയസംഭവത്തിനു പിന്നിൽ മുൻവൈരാഗ്യം. അയ്മനം സ്വദേശിയും നഗരത്തില്‍ സ്ഥിരതാമസക്കാരനുമായ ഒരാളുടെ പഴ്‌സ് ഏതാനുംമാസം മുമ്പ് പ്രതികളായ സന്തോഷും സജയനും മോഷ്ടിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ് അയ്മനം സ്വദേശി ഇക്കാര്യം ചോദ്യംചെയ്യാന്‍ കൊച്ചുമോനൊപ്പം എത്തിയിരുന്നു. ഇതാണ് പ്രതികളും കൊച്ചുമോനുമായുള്ള വൈരാഗ്യത്തിന് കാരണം. തുടര്‍ന്നു പലതവണ പ്രതികളും കൊച്ചുമോനുമായി നഗരത്തി​െൻറ വിവിധ ഭാഗങ്ങളില്‍ അടിപിടിയുണ്ടായി. ഇതിനിടെ, ബുധനാഴ്ച രാത്രി ഒരു യുവതിയുമായി തിരുനക്കരയില്‍ കൊച്ചുമോനെത്തി. ഇതറിഞ്ഞ സന്തോഷും സജയനും ചേര്‍ന്ന് യുവതിയെ തങ്ങള്‍ക്കു വിട്ടുനല്‍കണമെന്ന്് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്. ഇതോടെ കൊച്ചുമോ​െൻറ ഒപ്പമെത്തിയ യുവതി ഇവിടെനിന്ന് മുങ്ങുകയും സ്‌റ്റേഷനില്‍ മൊഴി നല്‍കിയ യുവതിയെ വിവരം അറിയിക്കുകയും ചെയ്തു. ഇവര്‍ സ്ഥലത്തെത്തുമ്പോഴേക്കും സന്തോഷും സജയനും ചേര്‍ന്ന് കൊച്ചുമോ​െൻറ കൈയും കാലും കമ്പിവടിക്ക് തല്ലിയൊടിച്ച് കിണറ്റില്‍ തള്ളിയിരുന്നു. യുവതി ഭര്‍ത്താവായ സന്തോഷിനോട് വിവരം തിരക്കിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് യുവതി പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.