മൂന്നാര്‍: പ്രളയബാധിതര്‍ക്ക് സഹായവുമായി തമിഴ്‌നാട്ടില്‍നിന്ന് എത്തിയ ലോറി എ.എല്‍.എയുടെ ഓഫിസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആക്ഷേപം. ആരോപണത്തെ തുടര്‍ന്ന് വാഹനം സി.പി.െഎ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞിട്ടു. വെള്ളിയാഴ്ച രാവിലെ 11ന് മൂന്നാര്‍ വില്ലേജ് ഓഫിസില്‍ എത്തിച്ച സാധനങ്ങളാണ് എം.എല്‍.എ എസ്. രാജേന്ദ്രെൻറ ഓഫിസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതായി ആരോപണം ഉയർന്നത്. വിവരം അറിഞ്ഞ് ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയും സ്ഥലത്തെത്തി. തുടർന്ന് സാധനങ്ങള്‍ ഏറ്റെടുത്ത് വില്ലേജ് ഓഫിസില്‍ ഇറക്കിവെക്കാന്‍ നിർദേശിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി 15 ലക്ഷത്തിെൻറ സാധനങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന വസ്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി വ്യാപകമായതോടെ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇത്തരത്തിൽ എത്തുന്നവ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ ഏകോപിപ്പിച്ച് വിതരണം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതേസമയം, എം.എല്‍.എ സ്വന്തം ഇഷ്ടപ്രകാരം തെൻറ ഓഫിസില്‍ എത്തിച്ച് ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്യുന്നതായി സി.പി.ഐ നേതാവ് പി. പളനിവേല്‍ ആരോപിച്ചു. എന്നാൽ, അർഹതപ്പെട്ടവർക്ക് അരിയടക്കം സാധനങ്ങൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ തമിഴ്നാടുമായി ബന്ധപ്പെട്ട് അരി എത്തിക്കുകയായിരുന്നുവെന്നും ഇൗ അരി നൽകാൻ ശ്രമിക്കുന്നതിനിടെ പ്രതിഷേധം ഉണ്ടായതിെന തുടർന്ന് വിട്ടുനൽകുകയായിരുന്നുവെന്നും എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.