ഒാണം ആഘോഷിച്ച്​ അവർ പിരിഞ്ഞു

കോട്ടയം: അവരുടെ കണ്ണീർമുഖങ്ങളിൽ ചിരിതെളിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പ്രായമടക്കം വ്യത്യാസങ്ങളെല്ലാം മറന്ന് അവർ ഒാണത്തിലലിഞ്ഞു. കോട്ടയം സി.എം.എസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഉത്രാടദിനമായ വെള്ളിയാഴ്ച ഓണാഘോഷം സംഘടിപ്പിച്ചത്. കസേരകളി, മിഠായിപെറുക്കൽ, വടംവലി, നാരങ്ങാ സ്പൂൺ ഓട്ടം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. ക്യാമ്പിലുള്ളവർക്കും കോളജ് വിദ്യാർഥികൾക്കുമായി ഓണസദ്യയും നടത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് സി.എം.എസ് കോളജ് ദുരിതാശ്വാസ ക്യാമ്പിൽ കുമരകം, തിരുവാർപ്പ്, താഴത്തങ്ങാടി മേഖലകളിൽനിന്നുള്ള 350 പേരാണ് കഴിഞ്ഞിരുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ 'രക്ഷാത്തുരുത്ത്' എന്ന പേര് ഇട്ടിരുന്ന ക്യാമ്പിൽ കഴിഞ്ഞിരുന്ന മിക്കവരും വീടുകളിലേക്ക് പോയി. അവശേഷിക്കുന്നവർക്കായാണ് വെള്ളിയാഴ്ച കോളജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേലി​െൻറ നേതൃത്വത്തിൽ ഓണഘോഷ പരിപാടികൾ നടത്തിയത്. വെള്ളിയാഴ്ച വൈകീേട്ടാടെ സി.എം.എസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.