ഫാ. എബ്രഹാം മണ്ണില്‍ മലങ്കര റീജ്യൻ വികാരി ജനറാള്‍

കോട്ടയം: കോട്ടയം ക്‌നാനായ കത്തോലിക്ക അതിരൂപതയുടെ മലങ്കര റീജ്യ​െൻറ പുതിയ വികാരി ജനറാളായി ക്‌നാനായ കത്തോലിക്ക സമുദായ അംഗവും പത്തനംതിട്ട രൂപത വൈദികനുമായ ഫാ. എബ്രഹാം മണ്ണിലിനെ നിയമിച്ചു. കോട്ടയം അതിരൂപതയിലെ കുറ്റൂർ, ഒാതറ പള്ളികളുടെ വികാരിയായി സേവനം ചെയ്യുകയാണ്. റാന്നി പെരുനാട് ഇടവക മണ്ണില്‍ മാത്തുക്കുട്ടി-ശോശാമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. മണ്ണിൽ. മലങ്കര സ​െൻറ് മേരീസ് മേജര്‍ സെമിനാരിയില്‍നിന്ന് ഫിലോസഫി പഠനവും വടവാതൂര്‍ സ​െൻറ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍നിന്ന് ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1994 ഡിസംബര്‍ 22നാണ് പൗരോഹിത്യം സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.