മണ്ണിടിച്ചിൽ; കുളമാവ്​ പൊലീസ്​ സ്​റ്റേഷ​ൻ ​ഇനി പഴയ ആശുപത്രി കെട്ടിടത്തിൽ

കുളമാവ്: മണ്ണിടിഞ്ഞ് കുളമാവ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം നിലച്ചു. തുടർന്ന് സമീപത്തെ പഴയ ആശുപത്രി കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. തുടർച്ചയായ മഴയിൽ സമീപത്തെ നവോദയ വിദ്യാലയത്തി​െൻറ സംരക്ഷണ ഭിത്തി തകർന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു മുകളിൽ വീഴുകയായിരുന്നു. സ്റ്റേഷന് പിന്നിൽ ഭീമൻ മരങ്ങളും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. സമീപത്തെ ക്വാർേട്ടഴ്സും മണ്ണിടിച്ചിലിൽ നശിച്ചു. പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ഇപ്പോഴത്തെ കെട്ടിടം പര്യാപ്തമല്ലെന്നും കെട്ടിടം അപകടാവസ്ഥയിലാണെന്നും അറിയിച്ച് ഉന്നത അധികാരികൾക്ക് കത്തയച്ചിട്ടുണ്ട്. നേരത്തേ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബിയുടെ കെട്ടിടത്തിലേക്കാണ് പൊലീസ് സ്റ്റേഷൻ മാറ്റിയത്. ആഭ്യന്തര വകുപ്പിൽനിന്ന് 52 ലക്ഷം രൂപയും പൊലീസ് അസോസിയേഷൻ ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപയും നേരത്തേ കെട്ടിട നിർമാണത്തിനായി അനുവദിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മഴക്ക് നേരിയ ശമനം; ചിലയിടത്ത് ഗതാഗതം പുനഃസ്ഥാപിച്ചു തൊടുപുഴ: പ്രളയത്തിനുശേഷം മഴക്ക് നേരിയ ശമനം വന്നതോടെ ജില്ലയിൽ ചിലയിടത്ത് ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങി. ഇതോടെ പലരും ടൗണിലേക്കും തൊടുപുഴ നഗരത്തിലേക്കും എത്തിത്തുടങ്ങി. തൊടുപുഴയിൽനിന്ന് മൂവാറ്റുപുഴ, വണ്ണപ്പുറം, ഉടുമ്പന്നൂർ, പൂമാല, മൂലമറ്റം, കൂത്താട്ടുകുളം, പാല എന്നിവിടങ്ങളിലേക്ക് ഞായറാഴ്ച സർവിസുകൾ നടത്തി. ഹൈറേഞ്ചിലേക്ക് സർവിസ് ആരംഭിച്ചിട്ടില്ല. കമ്പത്തുനിന്ന് പുളിയന്മല വഴി കട്ടപ്പനക്ക് ബസ് സർവിസ് നടത്തുന്നുണ്ട്. കുട്ടിക്കാനം, ഏലപ്പാറ വഴിയും കട്ടപ്പനക്ക് ബസ് സർവിസുണ്ട്. കുമളി - വണ്ടിപ്പെരിയാർ സർവിസും ഞായറാഴ്ച തുടങ്ങി. വണ്ണപ്പുറം പഞ്ചായത്തിൽ മുള്ളരിങ്ങാട്-പട്ടയക്കുടി റോഡ്, ചേലച്ചുവട്-വണ്ണപ്പുറം റോഡ് എന്നിവിടങ്ങളിൽ റോഡ് ഗതാഗതം പഴയപടിയാകാൻ ദിവസങ്ങളെടുക്കും. പലയിടത്തും റോഡ് വിണ്ടുകീറിക്കിടക്കുകയാണ്. ഇതുവഴി ബസ് സർവിസ് പൂർണമായി നിലച്ചു. പഞ്ചായത്തിൽ ചെറുതും വലുതുമായ മുപ്പതോളം ഉരുൾപൊട്ടലുണ്ടായതായാണ് കണക്ക്. തൊമ്മന്‍കുത്ത്-നാല്‍പതേക്കർ റോഡ് ചപ്പാത്തിലെ വെള്ളം ഇറങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റപ്പെട്ട മണ്ണൂർക്കാട്ടുനിന്ന് ആളുകൾ പുറത്തെത്തിയത് ഞായറാഴ്ചയാണ്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരി-ഉപ്പുകുന്ന് റോഡിലേക്ക് നിരവധിയിടങ്ങളിൽനിന്ന് ഉരുൾപൊട്ടി. മണ്ണുമാന്തിയന്ത്രങ്ങൾ കിട്ടാത്തത് മൂലം ഇവ നീക്കാനായിട്ടില്ല. ഇവിടേക്കുള്ള ബസ് സർവിസ് എന്ന് പുനഃസ്ഥാപിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ചെപ്പുകുളം-തട്ടക്കുഴ റോഡിലെ തടസ്സം ഭാഗികമായി നീക്കി. വെള്ളിയാമറ്റം പ‍ഞ്ചായത്തിലെ റോഡുകൾ പൂർണമായി തകർന്നു. ആദിവാസി മേഖലകൾ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൂമാല-മേത്തൊട്ടി, പന്നിമറ്റത്തുനിന്ന് കോഴിപ്പള്ളിവഴി കുളമാവിനുള്ള റോഡ് എന്നിവിടങ്ങളിലൂടെ കാൽനടപോലും അസാധ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒാണാഘോഷം ഉപേക്ഷിച്ചു തൊടുപുഴ: വടക്കുംമുറി എംപ്ലോയീസ് ഗാർഡൻ െറസിഡൻറ്സ് അസോസിയേഷൻ പ്രളയക്കെടുതികൾ കണക്കിലെടുത്ത് ഒാണാഘോഷ പരിപാടികൾ ഉപേക്ഷിക്കുകയും ആ തുകയുടെ ആദ്യ ഗഡു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.