ഇടുക്കി ജില്ലയിൽ നശിച്ചത്​ 54.45 കോടിയുടെ കൃഷി

തൊടുപുഴ: ഇടുക്കി ജില്ലയിൽ 54.45 കോടി രൂപയുടെ കൃഷി നശിച്ചതായി കൃഷി വകുപ്പി​െൻറ പ്രാഥമിക കണക്ക്. ആകെ 54,45,01,060 കോടി രൂപയുടെ നാശമുണ്ടായെന്നാണ് റിപ്പോർട്ട്. 2606 കർഷകരുടെ കൃഷിസ്ഥലങ്ങളിൽ നാശമുണ്ടായി. 10377.6 ഹെക്ടർ കൃഷി നശിച്ചു. കനത്ത മഴയിലും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമാണ് കൂടുതൽ കൃഷി നശിച്ചത്. മുട്ടം, ഉടുമ്പൻചോല, സേനാപതി, കഞ്ഞിക്കുഴി, ഉപ്പുതറ, പള്ളിവാസൽ, വണ്ടന്മേട്, ചക്കുപള്ളം, ആലക്കോട്, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ, തൊടുപുഴ, മൂന്നാർ, വാത്തിക്കുടി, പുറപ്പുഴ, വെള്ളത്തൂവൽ, വാഴത്തോപ്പ്, അറക്കുളം, ഉടുമ്പന്നൂർ, കാമാക്ഷി, കോടിക്കുളം, മരിയാപുരം, മറയൂർ, രാജാക്കാട്, രാജകുമാരി, പെരുവന്താനം, മണക്കാട്, കരിമണ്ണൂർ, ഇടമലക്കുടി, കുമളി, ഇടവെട്ടി, കാന്തല്ലൂർ, ഇരട്ടയാർ, മാങ്കുളം, അടിമാലി, ഏലപ്പാറ, കോടിക്കുളം, നെടുങ്കണ്ടം, വണ്ണപ്പുറം, പൂപ്പാറ, പീരുമേട് എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. കാലവർഷക്കെടുതിയിൽ കൂടുതൽ നാശം സംഭവിച്ചത് വാഴകൃഷിക്കാണ്. ഏത്ത വാഴ ഉൾപ്പെടെ 11.11 ലക്ഷം വാഴകളാണ് നശിച്ചത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിനുള്ളവയാണ് നശിച്ചതിൽ കൂടുതൽ. ഏലം (3131.2 ഹെക്ടർ), കുരുമുളക് (7,29,401 ചെടികൾ), റബർ (33,676 മരങ്ങൾ), അടക്ക (7890 കവുങ്ങ്), പച്ചക്കറി (118.5 ഹെക്ടർ), കൊക്കോ (11,959 മരങ്ങൾ), കപ്പ (151.1 ഹെക്ടർ), കാപ്പി (14,055 ചെടികൾ), കശുമാവ് (480 മരങ്ങൾ), ഗ്രാമ്പൂ (380 മരങ്ങൾ), തെങ്ങ് (2429), നെൽകൃഷി(63.5 ഹെക്ടർ), ഇഞ്ചി (11 ഹെക്ടർ), മഞ്ഞൾ (നാല് ഹെക്ടർ), കരിമ്പ് (71 ഹെക്ടർ), പൈനാപ്പിൾ (18.5 ഹെക്ടർ) എന്നിങ്ങനെയാണ് കൃഷിനാശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.