എരുമേലി പമ്പയാറ്റില്‍ ഒഴുക്കിൽപെട്ട സന്നദ്ധപ്രവർത്തകനായി തിരച്ചിൽ

എരുമേലി: പമ്പയാറ്റിലെ ആറാട്ടുകയത്തില്‍ ഒഴുക്കിൽപെട്ട് കാണാതായ സന്നദ്ധപ്രവർത്തകനായി തിരച്ചിൽ ഊർജിതമാക്കി. എഴുകുമണ്‍ വാദിമല വീട്ടില്‍ ജോസിനെയാണ് (45) ശനിയാഴ്ച രാവിലെ 11ഓടെ കാണാതായത്. പമ്പയാറിന് അക്കരെ വൈദ്യുതി ലൈന്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോസ് ഒഴുക്കിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന തോമസ്, ബിബിന്‍ എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. മഴക്കെടുതിയെ തുടര്‍ന്ന് എയ്ഞ്ചല്‍വാലി, മൂലക്കയം പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായി. പ്രദേശത്തെ വൈദ്യുതി കമ്പികളും പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ലൈന്‍ മറുകരയിൽ എത്തിക്കുന്നതിനായി സഹായിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കിൽപെടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ജോസിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എരുമേലി പൊലീസും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.