പത്തനംതിട്ട: കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും, പമ്പയാറ്റിൽനിന്ന് ഇരെച്ചത്തുന്ന വെള്ളത്തിെൻറ മുഴക്കം, വൈദ്യുതി നിലച്ചതോടെ പരന്ന കൂരിരുട്ട്, ഒപ്പം എല്ലാവരും വീടുകൾ ഒഴിഞ്ഞുപോകണമെന്ന അനൗൺസ്മെൻറുമായി റോന്തുചുറ്റുന്ന വാഹനങ്ങൾ... ഇതോടെ പരിഭ്രാന്തരായി എല്ലാവരും സുരക്ഷിത സ്ഥലങ്ങൾ തേടി പരക്കം പായുകയായിരുന്നു. വീടും സാധനസാമഗ്രികളും എല്ലാം ഉപേക്ഷിച്ച് ഒാടുേമ്പാൾ ഉടുവസ്ത്രമല്ലാതെ ഒന്നും ആർക്കും എടുക്കാനായില്ല. 15ാം തീയതിയിലെ ആ രാത്രി ഒരിക്കലും മറക്കാനാവില്ലെന്ന് ചിറയിറമ്പ് എം.ടി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ അനൗൺസ്മെൻറ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ഇരപ്പൻ തോട്ടിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു. നോക്കിനിൽെക്ക മിനിറ്റുകൾക്കുള്ളിൽ വീടിെൻറ പകുതിയോളം വെള്ളം കയറി. നൂറോളം കുടുംബങ്ങളിൽപെട്ട പലരും നീന്തി രക്ഷപ്പെടുകയായിരുന്നു. പലരുടെയും വിലെപ്പട്ട രേഖകളും വീട്ടുസാധനങ്ങളും പണവും എല്ലാം നഷ്ടപ്പെട്ടു. എൺപതോളം കുടുംബങ്ങളാണ് ചിറയിറമ്പ് സർക്കാർ സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്. പല സന്നദ്ധസംഘടനകളും ഇവർക്ക് ആഹാരസാധനങ്ങളും മറ്റും എത്തിക്കുന്നുണ്ട്. സ്വകാര്യ മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം മരുന്നുകൾ വിതരണം ചെയ്തു. സ്ത്രീകളും പ്രായമായവരും മാത്രമേ സ്കൂളിലെ പരിമിതമായ സൗകര്യങ്ങളിൽ കഴിയുന്നുള്ളൂ. പുരുഷന്മാർ തൊട്ടടുത്ത വീടുകളുടെ തിണ്ണയിലും ടെറസുകളിലുമാണ് അന്തിയുറക്കം. ഇനിയും ദിവസങ്ങൾ കഴിഞ്ഞാലേ ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയൂ. ഇനിയും വെള്ളം കയറുമോ എന്ന ആശങ്കയുണ്ട്. അതേസമയം, വെള്ളമിറങ്ങിയാലും വീടുകളുടെ സ്ഥിതി എന്താകുമെന്നറിയാൻ കഴിയുന്നില്ല. കിണറുകൾ ചളിയും മണലും നിറഞ്ഞതിനാൽ കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.