പത്തനംതിട്ട: ജില്ലയിൽ പ്രളയം മൂന്നാം ദിവസം പിന്നിടെവ ദുരിത ഭൂമിയായി മാറിയ തിരുവല്ല, അപ്പർ കുട്ടനാട് മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ സജീവം. കുടുങ്ങിക്കിടക്കുന്ന എല്ലാവെരയും രക്ഷിക്കാൻ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അതനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗത്തിനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനായി. രക്ഷിക്കാനാവുന്നവരെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലെതെന്ന ഉയർന്ന മേഖലകളിലും എത്തിച്ചുകൊണ്ടിരിക്കുന്നു. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂര്‍ തുടങ്ങിയ വില്ലേജുകളിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ വീടുകളുടെ മുകൾ നിലകളിൽ കുടുങ്ങിയ നിലയിൽ കിടക്കുന്നത്. മേഖലയിൽ 50 ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആറന്മുളയിലെ ആറാട്ടുപുഴ ഉള്‍പ്പെടെ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഇവിടെനിന്ന് രണ്ടായിരത്തോളം പേരെയാണ് രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലാക്കിയത്. റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി. വീടുകളില്‍നിന്ന് മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മാത്രമാണ് ഇപ്പോഴും തുടരുന്നത്. പന്തളം മേഖലയില്‍ വെള്ളിയാഴ്ച വൻ വെള്ളപ്പാച്ചിൽ ഉണ്ടായെങ്കിലും ശനിയാഴ്ചയോടെ ഇതിന് ശമനം വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.