കുമളി: കനത്ത മഴയിൽ ഒഴുകിയെത്തിയ കല്ലും മണ്ണും പതിച്ച് ദേശീയപാത തകർന്നു. മുല്ലപ്പെരിയാർ ജലം തുറന്നുവിടുന്ന തമിഴ്നാട് അതിർത്തിയിലെ ഇരച്ചിൽപാലത്തിന് സമീപമാണ് റോഡ് തകർന്നത്. ബുധനാഴ്‌ച രാവിലെ 11ഒാടെയായിരുന്നു സംഭവം. റോഡിെൻറ ഒരുഭാഗം പൂർണമായും ഇടിഞ്ഞു. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിലെ ഈ ഭാഗത്ത് ഗതാഗതം പൂർണമായി തടഞ്ഞു. നേരത്തേ ഇതേ ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു. വാഹനങ്ങൾ തേയില തോട്ടത്തിനുള്ളിലെ റോഡുവഴി വെള്ളക്കെട്ടുള്ള ഭാഗം കടന്നെത്തിയാണ് കുമളി വഴി തമിഴ്നാട്ടിലേക്ക് പോയിരുന്നത്. റോഡിെൻറ ഇരുഭാഗത്തും തടസ്സങ്ങളായതോടെ വിനോദസഞ്ചാര കേന്ദ്രമായ തേക്കടി, കുമളി പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.