ദേശീയപാത 183ൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

വണ്ടിപ്പെരിയാർ: പീരുമേട്-ദേശീയപാത 183ൽ സി.പി.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. മൂന്ന് സ്ഥലങ്ങളിലായി 50 അടി നീളത്തിലാണ് വിള്ളൽ. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിള്ളൽ കണ്ടെത്തിയത്. റോഡി​െൻറ ഒരുവശം അഗാധ താഴ്ചയാണ്. ജനവാസ മേഖലയായ ഇവിടെ ആളുകൾ മാറിതാമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിള്ളലിൽ വെള്ളം ഒഴുകി മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ പടുത ഉപയോഗിച്ച് മൂടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.