കോട്ടയം: പ്രളയദുരിതത്തിൽപെട്ടിരിക്കുന്നവർക്ക് ആശ്രയമായി ഓർത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തുറന്നുകൊടുക്കണമെന്നും യുവജന-വിദ്യാർഥി പ്രസ്ഥാന അംഗങ്ങൾ സന്നദ്ധ സേവകരായി സഹകരിക്കണമെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അറിയിച്ചു. അതത് പ്രദേശത്തെ വൈദികരും ആധ്യാത്മിക സംഘടന ഭാരവാഹികളും സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകണമെന്നും കാതോലിക്ക ബാവ നിർദേശിച്ചു. ബി.ഡി.എസ് പ്രവേശന തീയതി നീട്ടണം -യൂത്ത് ഫ്രണ്ട് എം കോട്ടയം: പ്രളയക്കെടുതിയിൽ യാത്രസൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മെഡിക്കൽ നീറ്റ് പരീക്ഷ പാസായ വിദ്യാർഥികൾക്ക് ബി.ഡി.എസിന് ജോയിൻ ചെയ്യാനുള്ള അവസാന തീയതി 17 എന്നത് നീട്ടി നൽകണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.