ഉടുമ്പൻചോല താലൂക്കിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും

* എട്ട് കുടുംബത്തെ മാറ്റി പാർപ്പിച്ചു നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്കി​െൻറ വിവിധ ഭാഗങ്ങളിലെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കൃഷിനാശവും മൂലം എട്ട് കുടുംബത്തെ മാറ്റി പാർപ്പിച്ചു. താലൂക്കിൽ ഏക്കറുകണക്കിനു കൃഷി സ്ഥലം ഒലിച്ചുപോയി. നെടുങ്കണ്ടം കട്ടക്കാല, മാവടി, മേലേചെമ്മണ്ണാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പാറത്തോട്ടിൽ 60 വീടുകളിൽ വെള്ളം കയറി. മേലേചെമ്മണ്ണാറിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് എട്ട് കുടുംബത്തെ മാറ്റി പാർപ്പിച്ചു. നെടുങ്കണ്ടം കട്ടക്കാല പുല്ലാട്ട് മത്തായി തോമസി​െൻറ വീടിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഇവരുടെ വീടിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോ ഒലിച്ചുപോയി. 2015ൽ വൻ പാറക്കഷണം ഇടിഞ്ഞു ഇവരുടെ വീട് തകർന്നിരുന്നു. പിന്നീട് പണിത പുതിയ വീടിനാണ് ഇപ്പോൾ കേടുപാടുകൾ സംഭവിച്ചത്. ബുധനാഴ്ച രാത്രി മണ്ണും വെള്ളവും ഒഴുകി വന്നതിനെ തുടർന്ന് ഇവർ ഇവിടെനിന്ന് അയൽവീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഒരു മണിക്കൂറിനു ശേഷമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പാറത്തോട്ടിൽ ശിങ്കാരികണ്ടത്ത് പുഴ കരകവിഞ്ഞൊഴുകിയാണ് 60ഓളം വീടുകളിൽ മണ്ണും വെള്ളവും കയറിയത്. പാറത്തോട്ടിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ശിങ്കാരികണ്ടം മേഖലയിൽ എട്ട് കുടുംബത്തെ ബുധനാഴ്ച രാത്രിയിൽ തന്നെ മാറ്റി പാർപ്പിച്ചു. ചെമ്മണ്ണാർ ആട്ടുപാറ പെരുമാങ്കുളം മലയടിവാരത്തിൽനിന്ന് ഉണ്ടായ ഉരുൾപൊട്ടലാണ് മേഖലയിൽ നാശനഷ്ടങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ പാമ്പുപാറ, പള്ളിക്കുന്ന്, ഏഴരയേക്കർ, മാവറസിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ഉണ്ടായി. പുന്നക്കുന്നേൽ സുരേഷി​െൻറ വീട് മഴയെ തുടർന്ന് ഇടിഞ്ഞു. ഈ സ്ഥലങ്ങളിൽ വീണ്ടും ഉരുൾപൊട്ടലിനു സാധ്യതയുള്ളതിനാൽ എട്ട് വീട്ടുകാരെ നാട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ചെമ്മണ്ണാർ കുത്തുങ്കൽ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചെമ്മണ്ണാർ അഞ്ചുമനയ്ക്കൽ വിൻസ​െൻറി​െൻറ ഒരേക്കർ സ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ വീടി​െൻറ മുകളിൽ ഉണ്ടായിരുന്ന കല്ല് ദിശമാറിപ്പോയതിനാൽ ഈ കുടുംബത്തിലെ 20 ദിവസം പ്രായമുള്ള കുട്ടി ഉൾെപ്പടെയുള്ളവർ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. നെടുങ്കല്ലേൽ ജോസി​െൻറ കാർ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയി. കൊന്നയാങ്കൽ മൈക്കിൾ നെല്ലിയേക്കുന്നേൽ കുട്ടിയച്ചൻ, കൊച്ചുപുരക്കൽ റോയി, സാബു, കല്ലംപ്ലാക്കൽ ജോർജുകുട്ടി, ചെമ്മണ്ണാർ കുന്നേൽ ബെന്നി എന്നിവരുടെ ഏക്കർ കണക്കിന് സ്ഥലം നശിച്ചു. കൂടാതെ മണ്ണും ചളിയും വന്ന് കിണറും കുളവും മൂടി. ബെന്നിയുടെ വീടിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. രാത്രി 12ഒാടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്. പാറത്തോട് ആയുർവേദ ആശുപത്രിയിലും സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫിസിലേക്കുമാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. മൈലാടുംപാറ അമ്പലപ്പാറയിലും ഒരു കുടുംബത്തെ മാറ്റിപാർപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന്്് മാവടി കൈതോലിൽ സിബിയുടെ വീട് തകർന്നു. സിബിയുടെ മാതാവി​െൻറ ദേഹത്തേക്കാണ് ചളിയും മണ്ണും വീണത്. കല്ലാർ ഡാം തുറന്നുവിടാൻ സാധ്യത നെടുങ്കണ്ടം: കല്ലാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കല്ലാർ ഡാം തുറന്നുവിടാൻ സാധ്യതയുണ്ടെന്നും ഡാമിന് താഴ്വാരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.