പത്തനംതിട്ട: സ്മാര്‍ട്ടാകാൻ അയിരൂര്‍ വില്ലേജ് ഓഫിസും. ആധുനിക സൗകര്യത്തോടെയുള്ള പുതിയ ഓഫിസ് നിര്‍മാണോദ്ഘാടനം 14ന് ഉച്ചക്ക് 12ന് രാജു എബ്രഹാം എം.എൽ.എ നിര്‍വഹിക്കും. അയിരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് തോമസ് തമ്പി അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവഴിക്കുന്നത്. നിലവിലെ കെട്ടിടത്തിെൻറ ഭാഗവും സമീപമുള്ള പഴയ കെട്ടിടവും പൊളിച്ചാണ് പുതിയ ഓഫിസ് നിര്‍മിക്കുന്നത്. വരാന്ത, ഫ്രണ്ട് ഓഫിസ്, ഹാള്‍, വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് മുറി, ഡൈനിങ് ഹാള്‍ എന്നിവയാണ് പുതിയ ഓഫിസില്‍ നിര്‍മിക്കുക. ഫ്രണ്ട് ഓഫിസില്‍ പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും കുടിവെള്ള സൗകര്യവും ഒരുക്കും. ആറു പേര്‍ക്ക് ഇരിക്കാവുന്നതാണ് ഓഫിസ് ഹാള്‍. ഒമ്പതു ജീവനക്കാരുള്ള വില്ലേജ് ഓഫിസില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാൻ സൗകര്യം ഒരുക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് ടോയ്‌ലറ്റ് നിര്‍മിക്കും. അംഗപരിമിതരായവര്‍ക്ക് ടോയ്‌ലറ്റ് സംവിധാനവും പ്രത്യേക റാമ്പും നിര്‍മിക്കുന്നുണ്ട്. 1300 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്് വില്ലേജ് ഓഫിസിെൻറ നിര്‍മാണച്ചുമതല നിര്‍മിതി കേന്ദ്രത്തിനാണ്. മൃഗസംരക്ഷണ ക്യാമ്പ് പത്തനംതിട്ട: മഴക്കെടുതി മൂലം കന്നുകാലികള്‍ക്കുണ്ടായ വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൃഗസംരക്ഷണ വകുപ്പ്, ജില്ല ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രം, നിരണം പഞ്ചായത്ത്, മൃഗാശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ നിരണം ശിശുവിഹാറിൽ ക്യാമ്പ് നടത്തി. ടി.ടി.കെ ഹെല്‍ത്ത് കെയര്‍, വിര്‍ബാക് അനിമല്‍ ഹെല്‍ത്ത് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 123 ക്ഷീരകര്‍ഷകര്‍ക്ക് മരുന്ന്, പുല്‍ക്കെട്ട്, തീറ്റപ്പുല്‍ക്കണ എന്നിവ വിതരണം ചെയ്തു. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകളിലായി ഇതുവരെ 86 ലക്ഷം രൂപയുടെ നഷ്ടം മൃഗസംരക്ഷണ മേഖലയിലുണ്ടായതായി കണക്കാക്കുന്നു. അടിയന്തര ദുരിതാശ്വാസ നടപടിക്കായി 20 ലക്ഷം രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. നിരണം പഞ്ചായത്ത് പ്രസിഡൻറ് ലത പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡൻറ് മറിയാമ്മ മത്തായി, വാര്‍ഡ് അംഗങ്ങളായ ജോളി വര്‍ഗീസ്, റേച്ചല്‍ മാത്യു, പി.എം. ബാലകൃഷ്ണന്‍ പത്തനംതിട്ട കാര്‍ഡ് കൃഷി വിജ്ഞാനകേന്ദ്രം തലവന്‍ ഡോ. സി.പി. റോബര്‍ട്ട്, മൃഗസംരക്ഷണ വകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ബീന എലിസബത്ത്, നിരണം വെറ്ററിനറി സര്‍ജന്‍ ഡോ. റൂണ്‍ മറിയം മത്തായി, ഡോ. ബെന്‍സി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.