കേന്ദ്രീയ വിദ്യാലയം: നവീകരിച്ച കെട്ടിടത്തിെൻറ താക്കോൽദാനം നിർവഹിച്ചു

കോന്നി: കേന്ദ്രീയ വിദ്യാലയത്തിനായി അട്ടച്ചാക്കൽ സ​െൻറ് ജോർജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തയാറാക്കിയ കെട്ടിടങ്ങളുടെ താക്കോൽ അടൂർ പ്രകാശ് എം.എൽ.എയിൽനിന്ന് കലക്ടർ പി.ബി. നൂഹ് ഏറ്റുവാങ്ങി. കോന്നി നിവാസികളുടെ സഹകരണത്തോടെയാണ് അട്ടച്ചാക്കൽ സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി സജ്ജീകരിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ് നടത്താൻ അഞ്ച് ക്ലാസ് മുറികളും മൂെന്നണ്ണം അധികമായും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് മുമ്പ് ക്ലാസ് ആരംഭിക്കും. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിലേക്കാണ് ഈ വർഷം പ്രവേശനം നടക്കുക. പ്രവേശന അപേക്ഷ അട്ടച്ചാക്കൽ സ്കൂളിൽ ക്രമീകരിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തി​െൻറ ഓഫിസിൽനിന്ന് ലഭ്യമാകും. ഈ മാസം 18 വരെ അപേക്ഷ സമർപ്പിക്കാം. കോന്നി പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് പ്രവീൺ പ്ലാവിളയിൽ, ജില്ല പഞ്ചായത്ത് അംഗം പി.വി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, പഞ്ചായത്ത് പ്രസിഡൻറുമാരായ അമ്പിളി, റോബിൻ പീറ്റർ, ലിസിമോൾ ജോസഫ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എലിസബത്ത് അബു, ഹരീഷ് ചന്ദ്രൻ, പി.ആർ. ഗോപിനാഥൻ, എബ്രഹാം വാഴയിൽ, ശശിധരൻ നായർ കരിമ്പനാകുഴിയിൽ, അബ്ദുൽ മുത്തലീഫ്, സ്കൂൾ മാനേജർ പി.വി. ജസൻ, ഹെഡ്മാസ്റ്റർ പി.കെ. ത്യാഗരാജൻ, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എൻ. രാഗേഷ്, പി.ടി.എ പ്രസിഡൻറ് ഡി.കെ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു. കെ.സി.സി കേന്ദ്ര ഓഫിസ് പ്രവർത്തനം തുടങ്ങി തിരുവല്ല: കേരള കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ഓഫിസ് തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത ഓഫിസ് ഉദ്ഘാടനം ചെയ്തു. സമകാലിക സമൂഹത്തിൽ എക്കുമെനിക്കൽ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഏറെയാണെന്നും കലോചിതമായി സഭകളുടെ ഐക്യം ശക്തിപ്പെടുത്താൻ കെ.സി.സി നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കെ.സി.സി പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പോലീത്ത സന്ദേശം നൽകി. കെ.സി.സി സെക്രട്ടറി ഫാ. ഡോ. റെജി മാത്യു, ട്രഷറർ പ്രകാശ് പി. തോമസ്, മാർത്തോമ സഭ സെക്രട്ടറി കെ.ജി. ജോസഫ്, സൽവേഷൻ ആർമി ഡിവിഷനൽ കമാൻഡർ മേജർ ഒ.സി. ജോൺ, ബിലീവേഴ്‌സ് ചർച്ച് പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ, ജോജൻ മാത്യൂസ് ജോൺ, ഫാ. ജോമോൻ ജോബ്, ഫാ. എബ്രഹാം കോശി, അനീഷ് കുന്നപുഴ, ജോജി പി. തോമസ്, എം.സി. ജോർജ്കുട്ടി, ആഷി സാറ, വർഗീസ് ടി. മാങ്ങാട്, ലിനോജ് ചാക്കോ, എം.ബി. നൈനാൻ എന്നിവർ സംസാരിച്ചു. ട്രേഡ്‌സ്മാന്‍ ഒഴിവ് പത്തനംതിട്ട: അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജില്‍ ട്രേഡ്‌സ്മാന്‍ (മെക്കാനിക്കൽ) കാര്‍പൻററി, ഫിറ്റിങ്, മെഷീനിസ്റ്റ്, ടര്‍ണര്‍, വെല്‍ഡർ, ഷീറ്റ്‌മെറ്റല്‍, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 13ന് രാവിലെ 10.30ന് കോളജില്‍ നേരിട്ട് ഹാജരാകണം. ഫോൺ: 04734231995.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.