തൊടുപുഴ: കൊലനടത്തി മടങ്ങിയ അനീഷും ലിബീഷും പിടിക്കപ്പെടാതിരിക്കാൻ നടത്തിയത് കോഴിക്കുരുതി. ഞായറാഴ്ച അർധരാത്രി കൊലക്ക് ശേഷം ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച വീണ്ടുമെത്തി മൃതദേഹങ്ങൾ ഒാരോന്നായി എടുത്ത് കുഴിച്ചിട്ടു. പിന്നീട് തൊടുപുഴ സ്വദേശിയായ ലിബീഷ് തെൻറ വീട്ടിലേക്കും അനീഷ് അടിമാലിയിലെ വീട്ടിലേക്കും പോയി. ചൊവ്വാഴ്ചയും വിവരം പുറത്തറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയ അനീഷ് പിടിയിലാകാതിരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞ് ലിബീഷിനോട് അടിമാലിയിലെത്താൻ അറിയിച്ചു. തുടർന്ന് അനീഷിെൻറ നേതൃത്വത്തിൽ കോഴിയെ കുരുതികൊടുത്ത് പൂജ നടത്തുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും സ്ഥലത്തെത്തി മുറികളിൽനിന്ന് ഒന്നുകൂടി രക്തം കഴുകിക്കളയാമെന്ന് പറഞ്ഞെങ്കിലും അനീഷ് സമ്മതിക്കാതിരുന്നതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.