കുന്നത്തുകളത്തിൽ തട്ടിപ്പ്​: ഉടമ വിശ്വനാഥ​െൻറ മകൾക്കും മരുമകനും ജാമ്യം

കോട്ടയം: കുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ വിശ്വനാഥ​െൻറ മകൾക്കും മരുമകനും ഹൈകോടതി ജാമ്യം അനുവദിച്ചു. വിശ്വനാഥ​െൻറ മകൾ നീതു, മരുമകൻ ഡോ. ജയചന്ദ്രൻ എന്നിവർക്കാണ് തിങ്കളാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചത്. കോട്ടയത്തെ സബ് കോടതിയും ജില്ലകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്. കുന്നത്തുകളത്തിൽ ജ്വല്ലറി ചിട്ടിതട്ടിപ്പ് സ്ഥാപനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും നിരപരാധികളുമാണെന്നായിരുന്നു പ്രതികളുടെ വാദം. ഇത് അംഗീകരിച്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട ഉടമ വിശ്വനാഥനും ഭാര്യ രമണിയുമാണ് ജയിലിൽ കഴിയുന്നത്. ഇവർക്കുവേണ്ടി അടുത്തദിവസം ജാമ്യാപേക്ഷ നൽകും. അതേസമയം, നീതുവിനും ജയചന്ദ്രനും ജാമ്യം നൽകിയതിനെതിരെ നിക്ഷേപകർ രംഗത്തുവന്നു. ഇരുവർക്കും സ്ഥാപനത്തിലുള്ള പങ്ക് ചൂണ്ടിക്കാട്ടി അടുത്തദിവസം ഹരജി സമർപ്പിക്കുമെന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.