കോട്ടയം: . നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുഗ്രാമത്തിൽനിന്ന് അഞ്ച് ചുണ്ടൻവള്ളം പോരിനിറങ്ങുന്നത്. കാരിച്ചാൽ (കുമരകം ബോട്ട്ക്ലബ്), നടുഭാഗം (കുമരകം ടൗൺബോട്ട് ക്ലബ്), ദേവാസ് (കുമരകം വേമ്പനാട്ട് ബ്ലോട്ട് ക്ലബ്), ശ്രീവിനായകൻ (കുമരകം നവധാര ബോട്ട് ക്ലബ്), ചമ്പക്കുളം (കുമരകം എൻ.സി.ഡി.സി) എന്നീ ചുണ്ടനുകളാണ് മത്സരിക്കുന്നത്. കൂടാതെ മത്സരത്തിെൻറ ആദ്യ അഞ്ച് ഹീറ്റ്സിലും കുമരകത്തിെൻറ ചുണ്ടന്മാർ ഇടം നേടിയെന്നതും പ്രത്യേകതയാണ്. കുമരകത്തെ ആദ്യക്ലബും നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ കുമരകം ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിലൂടെ കിരീടം നേടുമെന്നാണ് ഏവരുടെയും പ്രതീക്ഷ. നടുഭാഗം, ദേവസ്, ശ്രീവിനായകൻ ചുണ്ടനുകളും മത്സരത്തിന് വെല്ലുവിളി ഉയർത്തുന്നു. എല്ലാ ക്ലബുകളും കുമരകം മുത്തേരിമട കായലില്‍ പരിശീലനം നടത്തുന്നത് ആരാധകരില്‍ ആവേശം സൃഷ്ടിച്ചു. ഇരുകരയിലുമായി നൂറുകണക്കിനുപേര്‍ പരിശീലനം വീക്ഷിക്കാന്‍ എത്തിയിരുന്നു. ഇൗമാസം 11ന് ആലപ്പുഴ പുന്നമടക്കായലിലാണ് 66ാമത് നെഹ്റുട്രോഫി മത്സരവള്ളംകളി നടക്കുന്നത്. 15ദിവസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഓരോചുണ്ടൻ വള്ളവും പുന്നമടയിൽ എത്തുന്നത്. ഒത്തൊരുമയോടെ ഒരേതാളത്തിൽ കുമരകത്തിെൻറ ചുണക്കുട്ടന്മാർ പുന്നമടയിലേക്ക് കുതിക്കുേമ്പാൾ കീരിടം എത്തുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് നാട്ടുകാർ. നെഹ്റുട്രോഫിയിൽ ആദ്യ ഒമ്പത് സ്ഥാനത്തിലെത്തുന്നവർക്ക് െഎ.പി.എൽ മാതൃകയിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) പെങ്കടുക്കാം. ആഗസ്റ്റ് 18 മുതൽ നവംബർ ഒന്ന് മുതൽ ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ലീഗ് മത്സരങ്ങൾ. ഹീറ്റ്‌സിലെ ഒന്നാം സ്ഥാനത്തിനപ്പുറം മികച്ച സമയത്തോടെ ഫിനിഷ് ചെയ്യുന്ന ഒമ്പതു ടീമുകളെയാണ് സംസ്ഥാനലീഗ് മത്സരത്തിന് തെരഞ്ഞടുക്കുക. ആയതിനാൽ സ്‌റ്റോപ് വാച്ചുവെച്ച് സമയം മെച്ചപ്പെടുത്തിയുള്ള പരിശീലനമാണ് ടീമുകള്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.