ആവിഷ്​കാരസ്വാതന്ത്ര്യം അതിരുവിടരുതെന്ന്​ പി.സി. ജോർജ്​

കോട്ടയം: എം.എൽ.എ. കോട്ടയത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ എസ്. ഹരീഷ് എഴുതിയ 'മീശ' നോവലിലെ ഉള്ളടക്കം സഭ്യമല്ല. സ്ത്രീത്വത്തിന് വിലകൽപിക്കാതെ വിൽപനച്ചരക്കാക്കിയാണ് ചിത്രീകരണം. കഥാപാത്രങ്ങൾ തമ്മിെല സംഭാഷണത്തി​െൻറ പേരിൽ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. ഇക്കൂട്ടത്തിൽ വിവിധ മതവിഭാഗങ്ങളിൽപെട്ട സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നു. ആവിഷ്കാരസ്വാതന്ത്ര്യം അതിരുവിടുന്നത് ഗുണകരമല്ല. മാധവിക്കുട്ടിയുടെ 'എ​െൻറ കഥ'യിലൂടെ ലൈംഗികമായ അനുഭവങ്ങൾ പറയുന്നുണ്ടെങ്കിലും ഇത്രയും മോശമായി ഭാഷ ഉപയോഗിച്ചിട്ടില്ല. വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് ഗുണ്ടകളെ നിയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്ന നീക്കം അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.