തൊടുപുഴ: ഫലിക്കാതെ പോയ ആഭിചാരക്രിയക്ക് പണം നൽകിയയാളും കൂടി ഉൾപ്പെട്ട സംഘമാകാം കൊലക്ക് പിന്നിലെന്ന സൂചനകൾക്ക് പിറകെയാണ് പൊലീസ് അന്വേഷണം. നെടുങ്കണ്ടം, തൊടുപുഴ സ്വദേശികൾക്ക് പുറമെ മൂന്ന് പേരെക്കൂടി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം, റൈസ്പുള്ളർ അടക്കം വാഗ്്ദാനം ചെയ്ത് പണം പറ്റുകയും ഇവ നൽകാൻ കഴിയാതെ വന്നതിെൻറ പേരിൽ കൃഷ്ണന് ശത്രുക്കളുണ്ടെന്ന സൂചനകൾ കസ്റ്റഡിയിലായവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ചിട്ടുണ്ട്. വൻതട്ടിപ്പിന് ഇരകളായ ചിലർ ഞായറാഴ്ച എത്തുെമന്ന് നേരേത്ത അറിയിച്ചിരുന്നെന്നും പൊലീസ് സംശയിക്കുന്നു. കാര്യംസാധിച്ചു നൽകാമെന്ന് പറഞ്ഞ അവധികൾ പലതു കഴിഞ്ഞതോെട പണം തിരികെ നൽകുകയോ വാഗ്ദാനം നിറവേറ്റുകയോ വേണമെന്ന നിലക്ക് രണ്ടിലൊന്ന് തീരുമാനിക്കാൻ എത്തിയ സംഘം തർക്കത്തിനൊടുവിൽ കൃഷ്ണനെയും കുടുംബാംഗങ്ങളെയും വകവരുത്തിയെന്നാണ് അനുമാനം. ഇൗ സാഹചര്യത്തിൽ കൃഷ്ണനുമായി ഒരാഴ്ചക്കിടെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കാൾ ലിസ്റ്റ് പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ശനിയാഴ്ച മൂന്നുപേർ പിടിയിലായതെന്നാണ് വിവരം. ഇവർ മൂവരും കൃഷ്ണനുമായി ബന്ധം പുലർത്തിയിരുന്നവരാണ്. എന്നാൽ, കൊലയിലേക്ക് നയിച്ച കാരണങ്ങളിൽ പൂർണ വ്യക്തത വരുത്താനോ ഉൾപ്പെട്ടവർ ആരെന്ന് സ്ഥിരീകരിക്കാനോ പൊലീസിനായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തതിൽനിന്ന് ചില നിർണായക വിവരങ്ങൾ െപാലീസിന് ലഭിച്ചതായാണ് സൂചന. കൊല്ലപ്പെട്ട കൃഷ്ണനുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിൽ നല്ലൊരു തുക ഉടൻ കൈയിൽ വരുമെന്ന് പറയുന്നുണ്ട്. ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്നും പറയുന്നു. കൊല്ലപ്പെട്ട കൃഷ്ണെൻറ ഭാര്യ സുശീല കുറച്ചു പണം വരാനുണ്ടെന്ന് പറഞ്ഞിരുന്നതായി സഹോദരി ഒാമന പൊലീസിന് മൊഴി നൽകിയിരുന്നു. ഇതും തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിൽ എടുത്തവരുടെ സംഭാഷണവും തമ്മിൽ സമാനതയുണ്ട്. ബിസിനസ് ചീഫ് ആരാണെന്നും ഇയാൾക്ക് കൃഷ്ണനുമായി ഏതെങ്കിലും തരത്തിലെ ബന്ധം ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. സംഭാഷണത്തിലുടനീളം ദുരൂഹതയുള്ളതായാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് ലഭിച്ച ആറുപേരുടെ വിരലടയാളം സംബന്ധിച്ചും അന്വേഷിക്കുകയാണ്. നിധി കണ്ടെത്തിത്തരാം എന്ന് കൃഷ്ണൻ തമിഴ്നാട് സ്വദേശികളായ ചിലർക്ക് വാഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ കൃഷ്ണെൻറ വീട്ടിലെത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലനടന്നതായി സംശയിക്കുന്ന ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയുമായി ഇതുവഴി കടന്നുപോയ വാഹനങ്ങളുടെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കൊലയാളികളെത്തേടി തമിഴ്നാട്ടിലടക്കവും പൊലീസ് വലവിരിച്ചിട്ടുണ്ട്. ചോദ്യംെചയ്യുന്നവരുടെ വിരലടയാളവും ശേഖരിച്ചു തൊടുപുഴ: കൊല്ലപ്പെട്ട കൃഷ്ണെൻറ മൊബൈലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിവരം ശേഖരിച്ചത് നൂറോളം പേരിൽനിന്ന്. സാമ്പത്തിക ഇടപാടില്‍ കൃഷ്ണനുമായി തര്‍ക്കമുണ്ടായിരുന്നതായി ചിലര്‍ പൊലീസിനോട് സമ്മതിച്ചു. ഇവരൊന്നും കൃഷ്ണെൻറ സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളവരെല്ലന്നും ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നവരുടെ വിരലടയാളവും പൊലീസ് ശേഖരിക്കുന്നുണ്ട്. സിമ്മുകള്‍ മാറിയിട്ട് കൃഷ്ണൻ സ്ഥിരമായി വിളിച്ച നമ്പറുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഈ നമ്പറുകളുടെ ഉടമകളുടെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. ഇതര സംസ്ഥാനത്തുള്ള ചിലരുടെ ഫോണ്‍ നമ്പറുകളും കൂട്ടത്തിലുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് ഏതൊക്കെ മൊബൈല്‍ കമ്പനികള്‍ക്ക് സിഗ്നല്‍ ലഭിക്കുമെന്നറിയാന്‍ 'സ്പെക്ട്ര' സംവിധാനം ഉപയോഗിച്ചുള്ള പരിശോധന സൈബര്‍ സംഘം ആരംഭിച്ചു. മലപ്പുറം പൊലീസ് ഉപയോഗിക്കുന്ന സ്പെക്ട്ര സംവിധാനം കഴിഞ്ഞ ദിവസമാണ് വണ്ണപ്പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.