ഡാമുകളുടെ പുനരുദ്ധാരണം; 10,220 കോടിയുടെ എസ്റ്റിമേറ്റ് -ജോയ്സ് ജോർജ് എം.പി ചെറുതോണി: രാജ്യത്തെ 719 ഡാമുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും 10,220 കോടി രൂപയുടെ എസ്റ്റിമേറ്റും അപേക്ഷകളും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ജലവിഭവ മന്ത്രിയുടെ ചുമതല വഹിക്കുന്ന നിതിൻ ഗഡ്കരി രേഖാമൂലം അറിയിച്ചതായി ജോയ്സ് ജോർജ് എം.പി. വിവിധ സംസ്ഥാന സർക്കാറുകളും കേന്ദ്ര ഏജൻസികളുമാണ് കേന്ദ്രാനുമതിക്ക് പദ്ധതി സമർപ്പിച്ചത്. കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ ഇപ്പോൾ ലോക ബാങ്ക് സഹായത്തോടെ ഡാമുകളുടെ പുനരുദ്ധാരണം നടത്തിവരുന്നതായും മന്ത്രി അറിയിച്ചു. 2018 ജനുവരി 11ലെ സുപ്രീംകോടതി നിർദേശത്തിെൻറ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് മുല്ലപ്പെരിയാറിനായി പ്രത്യേക സബ് കമ്മിറ്റി രൂപവത്കരിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ജലവിഭവ വകുപ്പ് സെക്രട്ടറി ചെയർമാനായാണ് കമ്മിറ്റി. ഡാമുകളുടെ നിർമാണവും സംരക്ഷണവും സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാനം ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഏകോപനമാണ് കേന്ദ്രം നടത്തുന്നത്. ഡാമുകളുടെ സംരക്ഷണത്തിനും പരിശോധനകൾക്കും ഏതെങ്കിലും തരത്തിലുള്ള നടപടികൾ കേന്ദ്ര സർക്കാറിന് സ്വീകരിക്കാൻ കഴിയുമോയെന്നും അതിെൻറ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നുമുള്ള എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.