മങ്ങാട്ടുകവല ബസ് സ്​റ്റാൻഡ്​​ ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം; വായ്​പ സ്വീകരിക്കാൻ കൗൺസിൽ തീരുമാനം

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിനായി കേരള അർബൻ െഡവലപ്മ​െൻറ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി) അനുവദിച്ച വായ്പ ചെറിയ മാറ്റങ്ങളോടെ സ്വീകരിക്കാൻ കൗൺസിൽ തീരുമാനം. മുറികൾ ലേലം ചെയ്യുമ്പോൾ ലഭിക്കുന്ന ഡിപ്പോസിറ്റ് തുക വായ്പയിലേക്ക് അടക്കണമെന്ന വ്യവസ്ഥയിലാണ് മാറ്റം വേണമെന്ന് ആവശ്യമുയർന്നത്. ഷോപ്പിങ് കോംപ്ലക്‌സ് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന അഭിപ്രായമാണ് കൗൺസിലർമാർ മുന്നോട്ടുെവച്ചത്. കെ.യു.ആർ.ഡി.എഫ്.സിയുടെ 14 വായ്പ വ്യവസ്ഥകളും യോഗത്തിൽ ചർച്ച ചെയ്തു. നഗരസഭ കെട്ടിടം ലേലം ചെയ്യുമ്പോൾ കിട്ടുന്ന ഡിപ്പോസിറ്റ് തുകയിൽനിന്ന് 5.55 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സിയിലേക്ക് അടക്കണമെന്ന പത്താമത്തെ നിബന്ധനയോടാണ് വിയോജിപ്പ്. ലേലം ചെയ്യുമ്പോൾ ഇത്രയും തുക ലഭിച്ചില്ലെങ്കിൽ നഗരസഭക്ക് നിബന്ധന പാലിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. തുടർന്ന് തുക രേഖപ്പെടുത്താതെ കിട്ടുന്ന ഡിപ്പോസിറ്റ് കെ.യു.ആർ.ഡി.എഫ്.സിയിലേക്ക് അടക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. നഗരസഭ മാറ്റിവെക്കേണ്ട മാർജിൻ തുകയായ 1.1 കോടി രൂപയും വായ്പ തുകയിൽനിന്നുതന്നെ കണ്ടെത്താനും തീരുമാനമായി. എൽ.ഡി.എഫ് പ്രതിനിധിയായ ചെയർപേഴ്‌സൻ ചുമതലയേറ്റ ശേഷം ആദ്യത്തെ അടിയന്തര കൗൺസിലാണ് ശനിയാഴ്ച നടന്നത്. മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സിനായി 9.9 കോടി രൂപയുടെ വായ്പ അനുവദിച്ച് കെ.യു.ആർ.ഡി.എഫ്.സിയുടെ കത്ത് ജൂലൈ 30നാണ് നഗരസഭക്ക് ലഭിച്ചത്. തുടർന്നാണ് അടിയന്തര കൗൺസിൽ ചേർന്ന് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. നഗരസഭയിലെ ആദ്യ കൗൺസിലി​െൻറ കാലത്ത് 1993ലാണ് മങ്ങാട്ടുകവലിയിൽ ബസ് സ്റ്റാൻഡിന് സ്ഥലം വാങ്ങിയത്. സമഗ്ര നഗര ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കണമെന്ന് അന്ന് മുതലേയുള്ള ആലോചനയാണ്. 2000 മുതലുള്ള ബജറ്റുകളിലൊക്കെ ഇതിനായി തുക വകയിരുത്തിയിരുന്നു. എന്നാൽ, പദ്ധതി കടലാസിൽ ഒതുങ്ങി. ഇതിനിടെ സിഡ്‌കോ നിർമാണം ഏറ്റെടുത്തു. എന്നാൽ, 20 ശതമാനം തുക മുൻകൂറായി നൽകണമെന്ന് സിഡ്‌കോ നിബന്ധനവെച്ചു. എന്നാൽ, കെ.യു.ഡി.എഫ്.സിയും നഗരസയും ഇത് അംഗീകരിച്ചില്ല. ഇതോടെ സിഡ്‌കോ പദ്ധതിയിൽനിന്ന് പിന്മാറി. ഇപ്പോഴത്തെ കൗൺസിൽ പദ്ധതി എത്രയും പെട്ടെന്ന്് നടപ്പാക്കാൻ തീരുമാനിക്കുകയും പദ്ധതിയുടെ പ്ലാൻ പരിഷ്‌കരിക്കുകയും ചെയ്യുകയായിരുന്നു. മൂന്ന് നിലകളിലായി പണിയുന്ന ഷോപ്പിങ് കോംപ്ലക്‌സിൽ ലിഫ്റ്റ്, ബസ് സ്റ്റാൻഡിലേക്ക് പാസേജ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ: മാധ്യമങ്ങൾക്ക് വിലക്ക് അണക്കെട്ടിന് മുകളിൽ വാഹനങ്ങൾക്ക് അനുമതി നൽകി പൊലീസി​െൻറ ഒത്താശ കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് മുകളിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞ പൊലീസ്, ഇതാദ്യമായി വാഹനങ്ങൾ അണക്കെട്ടിന് മുകളിൽ പ്രവേശിക്കാൻ തമിഴ്നാടിന് അനുമതി നൽകി. ശനിയാഴ്ച ഉന്നതാധികാര സമിതിയുടെ അണക്കെട്ട് സന്ദർശനവേളയിലാണ് സുരക്ഷ ചുമതലയുള്ള കേരള പൊലീസി​െൻറ ഇരട്ടത്താപ്പ് വ്യക്തമായത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയിലും മുമ്പ് നടന്നിട്ടുള്ള സന്ദർശന-പരിശോധന ഘട്ടങ്ങളിലൊന്നും അണക്കെട്ടിന് മുകളിൽ വാഹനം അനുവദിച്ചിരുന്നില്ല. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിട്ടും ടാക്സി ഉൾെപ്പടെ തമിഴ്നാട് വാഹനങ്ങൾ അണക്കെട്ടിൽ പ്രവേശിപ്പിച്ചാണ് സമിതി അംഗങ്ങളെ വാഹനങ്ങളിൽ കയറ്റിയത്. അണക്കെട്ടിൽ പ്രവേശിച്ച് സമിതി സന്ദർശനത്തി​െൻറ ചിത്രങ്ങളെടുക്കാനുള്ള മാധ്യമപ്രവർത്തകരുടെ ശ്രമം നേരേത്ത പൊലീസ് തടഞ്ഞു. മാധ്യമപ്രവർത്തകരെ അണക്കെട്ടിലേക്ക് കയറ്റാതെയാണ് പൊലീസ് 'സംരക്ഷണം' ഒരുക്കിയത്. ഇതുമൂലം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലെ യഥാർഥ അവസ്ഥ പുറംലോകം അറിയാതിരിക്കാനുള്ള തമിഴ്നാട് അജണ്ടക്ക് സുരക്ഷ ചുമതലയുള്ള കേരള പൊലീസ് സഹായം ചെയ്തു നൽകുകയായിരുന്നു എന്ന് ആക്ഷേപമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.