ജലന്ധർ ബിഷപ്​: അന്വേഷണസംഘം ഇന്ന്​ ഡൽഹിക്ക്​

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിെനതിരായ പീഡനക്കേസിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം വെള്ളിയാഴ്ച ഡൽഹിലേക്ക് പുറപ്പെടും. വൈക്കം ഡിവൈ.എസ്.പി പി. സുഭാഷി​െൻറ നേതൃത്വത്തിൽ വനിത പൊലീസുകാരും സൈബർ സൈൽ ഉദ്യോഗസ്ഥനുമടക്കം ആറുപേരാകും സംഘത്തിലുണ്ടാകുക. വെള്ളിയാഴ്ച ഉച്ചയോെട സംഘം വിമാനത്തിലാകും ഡൽഹിക്ക് തിരിക്കുക. കേരളത്തിനു പുറത്തുപോയി തെളിവെടുപ്പ് നടത്താൻ കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്നാഥ് െബഹ്റ അന്വേഷണസംഘത്തിന് അനുമതി നൽകിയത്. ഡൽഹിയിലെത്തുന്ന അന്വേഷണസംഘം, ഇവിടെയുള്ള കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ യുവതിയുടെയും ആരോപണവിധേയനായ ഇവരുടെ ഭർത്താവി​െൻറയും മൊഴിയെടുക്കും. തുടർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയെ കാണാനും ശ്രമിക്കും. സ്ഥാനപതിെയ കാണാൻ അനുമതി ലഭിച്ചില്ലെങ്കിൽ അദേഹത്തി​െൻറ സെക്രട്ടറിയുടെ മൊഴിയെടുക്കും. പിന്നീട് കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഉൈജ്ജൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലി​െൻറ മൊഴിയും രേഖപ്പെടുത്തും. അതിനുശേഷമാകും ജലന്ധറിലേക്ക് പോകുക. ഇവിടെയെത്തി കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺ അടക്കമുള്ളവ കണ്ടെത്താൻ ശ്രമിക്കും. ചില കന്യാസ്ത്രീകളിൽനിന്ന് മൊഴി ശേഖരിക്കും. ഇതിനുശേഷം ബിഷപ്പി​െൻറ മൊഴിയുമെടുക്കും. ഒപ്പം രൂപത പി.ആർ.ഒ അടക്കമുള്ളവരെയും കാണാനാണ് നിലവിെല തീരുമാനം. തുടർന്ന് കേരളത്തിലേക്ക് മടങ്ങുന്ന സംഘം ബിഷപ്പി​െൻറ മൊഴികൾ വിലയിരുത്തിയശേഷമേ അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.