ഇ.എസ്.എ: ആശങ്ക പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണം ^ഡീൻ കുര്യാക്കോസ്

ഇ.എസ്.എ: ആശങ്ക പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണം -ഡീൻ കുര്യാക്കോസ് തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നാളുകൾ മാത്രം ശേഷിക്കെ സംസ്ഥാന സർക്കാർ തയാറാക്കിയ റിപ്പോർട്ടിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷി സ്ഥലങ്ങളും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ (ഇ.എസ്.എ)നിന്ന് ഒഴിവാക്കിയ ഉമ്മൻ വി. ഉമ്മൻ കമീഷൻ റിപ്പോർട്ട് കേന്ദ്രം നിരാകരിച്ചത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. പുതുതായി എൽ.ഡി.എഫ് സർക്കാർ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചതോടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്നായിരുന്നു ജോയിസ് ജോർജ് എം.പിയുടെ അവകാശവാദം. അദ്ദേഹം വാർത്തസമ്മേളനത്തിൽ വിതരണം ചെയ്ത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ വില്ലേജ് തിരിച്ചുള്ള ഇ.എസ്.എയുടെയും ഇ.എസ്.എ പരിധിയിൽപെടാത്ത സ്ഥലങ്ങളുടെയും കണക്കു പരിശോധിക്കുമ്പോൾ ഉപ്പുതറ വില്ലേജ് ഏതാണ്ട് പൂർണമായും പരിസ്ഥിതിലോല മേഖലയിലാണ്. ആനവിലാസം ഉൾെപ്പടെ നിരവധി കേന്ദ്രങ്ങളിലെ ജനവാസകേന്ദ്രങ്ങളും ഇ.എസ്.എയിൽ ഉൾപ്പെെട്ടന്ന് ആക്ഷേപമുണ്ട്. ഈ നിലയിൽ വേണ്ടത്ര ആധികാരികമല്ലാതെ സമർപ്പിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളിയില്ലായിരുന്നെങ്കിൽ എൽ.ഡി.എഫ് ഭരണനേതൃത്വം മറുപടി പറയേണ്ടിവരുമായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചുപോന്ന കീഴ്വഴക്കമനുസരിച്ച് കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.