താഴത്തങ്ങാടിയിലെ തടയണ തകർച്ച ഭീഷണിയിൽ

കോട്ടയം: മീനച്ചിലാറ്റിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി താഴത്തങ്ങാടിയിൽ നിർമിച്ച തടയണ തകർച്ച ഭീഷണിയിൽ. ദിവസങ്ങൾക്ക്മുമ്പ് നിർമാണം പൂർത്തിയാക്കിയ തടയണയിലൂടെ വെള്ളം ഏതുനിമിഷവും കവിഞ്ഞൊഴുകാമെന്ന സ്ഥിതിയാണ്. നിലവിൽ തടയണക്ക് ഒപ്പമെത്തി ജലനിരപ്പ്. കഴിഞ്ഞദിവസം ചെയ്ത ശക്തമായ മഴയിൽ തടയണയിൽ നിറച്ചിരുന്ന മണ്ണ് താഴ്ന്നു. മഴയിൽ നദിയിലെ വെള്ളം ഉയർന്നതും തടയണക്ക് ഭീഷണിയായി. ശക്തമായ മഴ പെയ്താൽ വെള്ളം കവിഞ്ഞൊഴുകുമെന്നതാണ് സ്ഥിതി. ഇങ്ങനെ വന്നാൽ തടയണ പൊട്ടും. തണ്ണീർമുക്കം ബണ്ട് തുറന്നാലും വെള്ളം കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തടയണക്ക് വേണ്ടത്ര ഉയരം ഇല്ലാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തടയണക്ക് ഉയരം കുറവാണെന്നും ഇവർ പറയുന്നു. തടയണ പൊട്ടിയാൽ ലക്ഷങ്ങൾ പാഴാകും. താഴത്തങ്ങാടി കുളപ്പുരക്കടവിലാണ് ഒാരുമുട്ട്. നേരത്തേ തടയണയിൽ മണ്ണിനുപകരം കോൺക്രീറ്റ് മാലിന്യം നിറച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടുകാർ ജോലി നിർത്തിവെപ്പിക്കുകയും ചെയ്തു. തുടർന്ന് മാലിന്യം നീക്കി നല്ല മണ്ണിട്ട് തടയണയുടെ നിർമാണം പൂർത്തിയാക്കിയതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.