കോട്ടയം^എറണാകുളം റൂട്ടിലെ സ്വകാര്യബസ്​ മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു

കോട്ടയം-എറണാകുളം റൂട്ടിലെ സ്വകാര്യബസ് മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വെള്ളിയാഴ്ച ഉച്ചയോടെ എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളിലെ ജീവനക്കാരാണ് പണിമുടക്കിയത്. വെള്ളിയാഴ്ച രാവിലെ എം.ജി. സര്‍വകലാശാലക്കുമുന്നിൽവെച്ച് പൂര്‍ണശ്രീ ബസിലെ കണ്ടക്ടറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. തലേദിവസം മെഡിക്കല്‍ കോളജ് സ്റ്റാൻഡിൽനിന്ന് ഇൗ ബസില്‍ കയറിയ പെണ്‍കുട്ടി അതിരമ്പുഴ വഴിയാണോ പോകുന്നതെന്ന് ചോദിക്കുകയും ആണെന്നുപറഞ്ഞതോടെ അതിരമ്പുഴക്ക് ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. കണ്ടക്ടര്‍ ടിക്കറ്റ് യന്ത്രത്തില്‍നിന്ന് എടുത്തുകഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിയാണെന്നും കണ്‍സഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതി​െൻറപേരില്‍ വാക്കു തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. ഏറ്റുമാനൂര്‍ പൊലീസിൽ പരാതിയും നല്‍കിയിരുന്നു. ഇതി​െൻറ തുടര്‍ച്ചയായി വെള്ളിയാഴ്ച രാവിലെ ബസ് എറണാകുളത്തുനിെന്നത്തിയപ്പോള്‍ ഒരു വിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് തടയുകയും കണ്ടക്ടറെ മര്‍ദിക്കുകയുമായിരുെന്നന്ന് ജീവനക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സി.ഐ.ടി.യു തലയോലപ്പറമ്പ് മേഖല നേതൃത്വം പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, പണിമുടക്ക് പ്രഖ്യാപിച്ച തലയോലപ്പറമ്പിലെ സി.ഐ.ടി.യു നേതാവ് കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ജീവനക്കാരനാണെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.