ദലിത്-ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം -ബിഷപ് തോമസ് കെ. ഉമ്മൻ കോട്ടയം: ഭരണഘടന മതന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കുന്ന കേന്ദ്രസർക്കാർ നയെത്തയും സുപ്രീംകോടതി ഉത്തരവിെനയും സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ അപലപിച്ചു. രാജ്യത്തെ ദലിത് ൈക്രസ്തവരിൽ മഹാഭൂരിപക്ഷവും അംഗങ്ങളായ സഭ പരമോന്നത നീതിപീഠത്തിെൻറ ഉത്തരവിനെ ഏറെ ഗൗരവത്തോടും ആശങ്കയോടുമാണ് നോക്കിക്കാണുന്നത്. ൈക്രസ്തവ-മുസ്ലിം മതന്യൂനപക്ഷങ്ങളുടെയും വിശ്വാസി സമൂഹങ്ങളുടെയും നിർഭയമായി ജീവിക്കാനും വിശ്വാസം സംരക്ഷിക്കാനുമുള്ള അവകാശം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി-വർഗ സംരക്ഷണനിയമം ലഘൂകരിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകളുടെ പ്രതിഷേധത്തിന് സി.എസ്.ഐ സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.