ആനപ്പുറത്തുള്ള എഴുന്നള്ളത്ത്​ പുനർനിശ്ചയിക്കണം ^യോഗക്ഷേമ സഭ

ആനപ്പുറത്തുള്ള എഴുന്നള്ളത്ത് പുനർനിശ്ചയിക്കണം -യോഗക്ഷേമ സഭ കോട്ടയം: ക്ഷേത്രങ്ങളിൽ ആനപ്പുറത്തുള്ള ദേവീദേവന്മാരുടെ എഴുന്നള്ളത്ത് തന്ത്രിയുമായി ആലോചിച്ച് പുനർനിശ്ചയിക്കണമെന്ന് യോഗക്ഷേമ സഭ. ശബരിമലയിൽ ആനയിടഞ്ഞുണ്ടായ സംഭവത്തിൽ അപകടത്തിൽപെട്ടവർക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ ദേവസ്വം ബോർഡും സംസ്ഥാന സർക്കാറും തയാറാവണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതര സമുദായങ്ങളിൽപെട്ട ചിലയാളുകൾ നമ്പൂതിരി, ചോറ്റി, എമ്പ്രാതിരി, ഇളയത് തുടങ്ങിയ ജാതിപ്പേരുകൾ വ്യാജമായി ചേർത്ത് ക്ഷേത്രങ്ങളിൽ പൂജാരിമാരായി ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കൊച്ചിൻ ദേവസ്വം ബോർഡിൽ ശാന്തിമാരായും അല്ലാതെയും വർഷങ്ങളായി താൽക്കാലികമായി ജോലിചെയ്യുന്ന ഇരുനൂറിലധികം പേരെ ഒഴിവാക്കി പുതിയനിയമനം നടത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണം. മൂന്നുമുതൽ 15 വർഷം വരെ സർവിസുള്ളവരെ സ്ഥിരപ്പെടുത്തിയശേഷം മാത്രമേ പുതിയനിയമനം നടത്താവൂ. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് വൈക്കം പി.എൻ. നമ്പൂതിരി, ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നമ്പൂതിരി, ഒാർഗനൈസിങ് സെക്രട്ടറി വി.എസ്. മണിക്കുട്ടൻ നമ്പൂതിരി, ജില്ല സെക്രട്ടറി ഡോ. രാജ്കുമാർ, ഹരികുമാർ നമ്പൂതിരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.