കോട്ടയം: കണ്ടനാട് ഇൗസ്റ്റ് ഭദ്രാസനത്തിൽപെട്ട വെട്ടിത്തറ സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷ തടസ്സപ്പെടുത്തിയ യാക്കോബായ വിഭാഗം നേതാക്കളുടെ നിലപാടിലും പൊലീസിെൻറ നിഷ്ക്രിയത്വത്തിലും ഒാർത്തഡോക്സ് സഭ അസോസിയേഷൻ പ്രതിഷേധിച്ചു. അനധികൃതമായി പള്ളിയിൽ പ്രവേശിച്ച് സംസ്കാര ശുശ്രൂഷക്ക് വിഘാതം സൃഷ്ടിച്ചവർ സംഘർഷമുണ്ടാക്കി നിയമസമാധാനനില തകർക്കാനുള്ള മനഃപൂർവശ്രമമാണ് നടത്തുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചവരുടെ നിലപാട് അധാർമികവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. കോടതിയുടെ നിശ്ചയം നടപ്പാക്കാനും സഭ ആചാരപ്രകാരം സംസ്കാരം നടത്താനും നടപടി കൈക്കൊള്ളാൻ അധികൃതർ തയാറാകണമെന്ന് സെക്രട്ടറി ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.