ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ വരണാധികാരി സുദർശന നാച്ചിയപ്പനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എ, െഎ വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളെക്കുറിച്ച് ധരിപ്പിക്കാൻ നാച്ചിയപ്പൻ വെള്ളിയാഴ്ച മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടിരുന്നു. എന്നാൽ സമവായമാകെട്ട, തെരഞ്ഞെടുപ്പാകെട്ട, കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. മുതിർന്ന നേതാവ് എ.കെ. ആൻറണി, സംസ്ഥാനത്തു നിന്നുള്ള എം.പിമാർ, ഡൽഹിയിൽ പ്രവർത്തിക്കുന്ന മറ്റു നേതാക്കൾ, മുൻ കെ.പി.സി.സി പ്രസിഡൻറുമാർ എന്നിവരുമായി നാച്ചിയപ്പൻ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ട്. അതിനു ശേഷമുള്ള പൂർണ റിപ്പോർട്ടാണ് തയാറാക്കേണ്ടത്. സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന വരണാധികാരികളുടെയും യോഗം ചൊവ്വാഴ്ച ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. ഇൗ യോഗത്തിനൊപ്പം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.