രാജകുമാരി: തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ. ബോഡിനായ്ക്കന്നൂർ, പങ്കജം തെരുവിൽ ജ്യോതിയെയാണ് (38) ശനിയാഴ്ച രാജകുമാരി ടൗണിൽനിന്ന് രാജാക്കാട് എസ്.ഐ പി.ഡി. അനൂപ്മോെൻറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. ഹൈറേഞ്ചിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ അംഗമായ ഇയാളെക്കുറിച്ച് മൂന്നാർ ഡിവൈ.എസ്.പി എസ്. അഭിലാഷിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഒന്നര മാസത്തോളമായി ഇവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. എസ്.ഐ പി.ഡി. അനൂപ്മോെൻറ നേതൃത്വത്തിൽ മഫ്ടിയില്‍ പൊലീസ് സംഘം ഇവരെ ഒാടിപ്പോകാൻ അനുവദിക്കാതെ വലയമൊരുക്കിയശേഷം വനിത പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി എസ്.ഐ പറഞ്ഞു. രാജകുമാരി കേന്ദ്രീകരിച്ച് ചില കോളജ് വിദ്യാർഥികൾ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നും ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നത് ജ്യോതിയും സംഘവുമാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. എ.എസ്.ഐമാരായ പ്രകാശ്, ഉലഹന്നാൻ, ഡബ്ല്യു.സി.പി.ഒ ഹാജിറ, സി.പി.ഒമാരായ രമേശൻ, ബോബി, ബിനു ആൻഡ്രൂസ്, ബിൻസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.