തിരുവനന്തപുരം: ആറളം ഫാമിലെ തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളക്കുടിശ്ശികയും ബോണസും ഓണം അലവൻസും നൽകുന്നതിന് സർക്കാർ 2.5 കോടി രൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനിക്ക് തൊഴിലാളികളുടെ ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടനെ നൽകാൻ നിർവാഹമില്ലാത്ത സാഹചര്യത്തിലാണ് ഓണം പ്രമാണിച്ച് 2.5 കോടി രൂപ സർക്കാർ അനുവദിച്ചത്. മന്ത്രി എ.കെ. ബാലൻ ഇടപെട്ടതിനെ തുടർന്ന് ശനിയാഴ്ച വൈകീട്ടുതന്നെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ഈ തുക മാറി നൽകുന്നതിന് ട്രഷറി നിയന്ത്രണവും ഒഴിവാക്കി ധനകാര്യവകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മറ്റുചില നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. നബാർഡിെൻറ ധനസഹായത്തോടെ കൃഷി വികസനത്തിന് 60 കോടി രൂപയുടെ ഒരു പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കമ്പനിക്ക് സ്വതന്ത്രച്ചുമതലയുള്ള പുതിയ എം.ഡിയെയും കഴിഞ്ഞ ദിവസം നിയമിച്ചു. ജോയൻറ് െഡവലപ്മെൻറ് കമീഷണറായിരുന്ന കെ.പി. വേണുഗോപാലാണ് പുതിയ എം.ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.