പത്തനംതിട്ട: കേരള സൊസൈറ്റി ഒാഫ് ഒാഫ്താൽമിക് സർജൻസിൻറ ആഭിമുഖ്യത്തിൽ നേത്രരോഗ വിദഗ്ധരുടെ ഏകദിന ശിൽപശാല 15ന് പത്തനംതിട്ടയിൽ നടക്കും. നൂറ്റമ്പതോളം ഡോക്ടർമാർ സംബന്ധിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. എം.െഎ. ജോൺ, ഒാർഗനൈസിങ് സെക്രട്ടറി ഡോ. എസ്. സബീത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. സഹസ്രനാമൻ, ഡോ. രാജീവ് സുകുമാരൻ, ഡോ. തോമസ് ചെറിയാൻ, ഡോ. ഷാൻ മാത്യു, ഡോ. എസ്. മനോജ്, ഡോ. ഗോപാൽ എസ്. പിള്ള, ഡോ. ഹനീഫ് മുഹമ്മദ്, ഡോ. ജേക്കബ് കോശി, ഡോ. മീന നായർ, ഡോ. അനിൽ രാധാകൃഷ്ണൻ, ഡോ. സതീഷ് തോമസ്, ഡോ. കെ. ധിരേഷ്, ഡോ. രക്ഷ റാവു എന്നിവർ പ്രബന്ധം അവതരിപ്പിക്കും. കുട്ടികളിൽ കാഴ്ചപ്രശ്നം വർധിച്ചുവരുന്നതായി അവർ പറഞ്ഞു. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടി.വി തുടങ്ങി പുസ്തകങ്ങൾ വരെ അടുത്ത് വായിക്കുന്നതാണ് കാരണം. ഇടക്കിടെ അകലെയുള്ള കാഴ്ചകൾകൂടി കാണുകയെന്നതാണ് ഇതിന് പരിഹാരം. രക്ഷിതാക്കളാണ് ഇതിൽ ശ്രദ്ധിക്കേണ്ടതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.