മീൻപിടിക്കുന്നതിനിടെ മൂർഖൻ പാമ്പുകൾ വലയിൽ കുടുങ്ങി

തലയോലപ്പറമ്പ്: തോട്ടിൽ മീൻ പിടിക്കാൻ കുട്ടികൾ ഇട്ട വലയിൽ കുടുങ്ങിയ ഉഗ്രവിഷമുള്ള രണ്ട് വലിയ മൂർഖൻ പാമ്പുകൾ. തലയോലപ്പറമ്പ് അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം.

വട്ടംകണ്ടത്തിൽ ഷൈനി അഗസ്റ്റിന്‍റെ വീടിനു മുൻവശത്തെ തോട്ടിൽനിന്നും മീൻ പിടിക്കാൻ സമീപത്തെ കുട്ടികൾ തോടിന് സമീപത്തിട്ടിരുന്ന വലയിലാണ് പാമ്പുകൾ കുടുങ്ങിയത്. മീൻ വലയിൽ അടുത്തടുത്തായി കുടുങ്ങിയ അഞ്ചടിയോളം നീളമുള്ള ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളെ സ്നേക് റെസ്ക്യൂവർ അരയൻകാവ് സ്വദേശി പി.എസ്. സുജയ് എത്തി വല മുറിച്ച് മാറ്റി.

ഏറെ പരിശ്രമത്തിനൊടുവിലാണ് രണ്ടിനെയും പിടികൂടി ചാക്കിലാക്കി. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.

Tags:    
News Summary - Cobras get caught in nets while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.